ആദ്യമായ് പാടിയ പാട്ട്...

ഇത് പണ്ട്  കാലത്ത് നടന്നൊരു കുഞ്ഞി കഥയാണ്‌ .എസ് .ജാനകിയും,പി.സുശീലയുമൊക്കെ മധുരമായി വാഴുന്ന കാലം.മധുരമായ് എന്നുദ്ദേശിച്ചത്,അന്നവരുടെ മുഖത്തു ‌ ചുളിവുകള്‍ ഇല്ല..യൗവ്വനം അവരുടെ മധുരമായ ഗാനത്തോടൊപ്പം ശ്രുതിയില്‍ ലയിച്ചു പാടുന്നു....ഓരോനിമിഷങ്ങളും അനുഗ്രഹീത താളമാകുന്നു അവര്‍ക്ക് മുന്നില്‍..അത് തന്നെ...

പാട്ടെനിക്ക് ഒരുപാടിഷ്ട്ടമായിരുന്നു..എന്നാല്‍ ഇഷ്ട്ടങ്ങളെല്ലാം എന്നില്‍ ഒളിഞ്ഞുകിടന്നു..ആഗ്രഹങ്ങളും..

മൂകതയുടെ ലോകത്ത് ഇന്നും ഞാനെന്ന  ഒരു കഥാപാത്രം എന്നും തനിച്ചിരുന്നു..ആരും അറിയാതെ എന്‍റെ ലോകത്ത് ഞാന്‍ എന്നും ഒറ്റപ്പെട്ടിരുന്നു..ഓര്‍മ്മകള്‍ക്കെല്ലാം കണ്ണീരിന്‍റെ നനവായിരുന്നു...

ഉമ്മക്കും വാപ്പക്കും ഞങ്ങള്‍ 6 കുട്ടികള്‍.. അതില്‍ ഞാനും ഉള്‍പ്പെടുന്നുണ്ടോ എന്നു,... ഇന്നും വേദനയോടെ എനിക്കൊരു സംശയമാണ്...

പാട്ടുകേള്‍ക്കാനും കൂടെ പാടുവാനും ഞാന്‍ ആരുമറിയാതെ ശ്രമിച്ചിരുന്നു ..ആകാശവാണിയില്‍  പ്രക്ഷേപണം ചെയ്തിരുന്ന ചലച്ചിത്രഗാനങ്ങള്‍ തീരും വരെ ആസ്വദിച്ചു  കേള്‍ക്കുന്നതാണെനിക്കേറെ   പ്രിയം..അന്നെനിക്ക് 7 വയസ്സ് പ്രായം ..

ഈ ...പാട്ട് കേള്‍ക്കുക എന്നു പറയുമ്പോ,...സ്വന്തം വീട്ടിലിരുന്നു ആവുമ്പോള്‍ അതിനു പരിമിതികള്‍ ഉണ്ട്..അപ്പൊ മുറ്റത്താണെങ്കില്‍   അടുത്ത വീട്ടില്‍ നിന്നും ഒരു ശല്യമില്ലാതെ, തടസ്സമില്ലാതെ വ്യക്തമായി കേള്‍ക്കാം..  എന്നും ഉച്ചക്ക്   ചലച്ചിത്രഗാനങ്ങള്‍ഒരു  പതിവായി... .
എസ് ജാനകിയുടെ ഒരു  യുഗ്മഗാനം  എന്നെ വല്ലാതെ ചേര്‍ത്ത് നിര്‍ത്തി..

ഒറ്റക്കിരുന്നോന്നു പാടി നോക്കി.. കൊള്ളാം !..ശബ്ദവും ജാനകിയമ്മയുടെ ബാല്യത്തിലെതു പോലെ ,..ഉള്ളിലൊരു ആനന്ദം മെല്ലെ ചിറകുവിടര്‍ത്തുകയായിരുന്നു!..പക്ഷെ സംഗതികളുടെ ആഴം ഒന്നും ഞാനറിഞ്ഞിരുന്നില്ല ഓര്‍ക്കുന്നുമില്ല..എന്നാലും.... പാടുമ്പോ,ഈണമുണ്ടെന്നും,കേള്‍ക്കാന്‍ ...മാധുര്യമുണ്ടെന്നും ..ഞാനറിഞ്ഞു...

അങ്ങിനെ ആ വരികള്‍ ഞാന്‍  ഒരു തുണ്ട് കടലാസില്‍  പകര്‍ത്തി..  അല്ല പകര്‍ത്താന്‍ ആരംഭിച്ചു..7 ദിവസം കൊണ്ടാണത് പൂര്‍ത്തിയായത്...ങേ !! ഏഴു   ദിവസമോ എന്നൊന്നും ചോദിക്കേണ്ട..എന്‍റെ പ്രായവും ഒന്ന് കണക്കിലെടുക്കേണ്ടെ.?.
ഒരു ദിവസം..ആകെ ഒരു തവണ മാത്രമല്ലേ കേള്‍ക്കുന്നുള്ളൂ  ..വേണ്ട തര്‍ക്കത്തിന് ഞാനില്ല....

ഭാഗ്യത്തിന് ആ ദിവസങ്ങളില്‍ ഉമ്മച്ചിയുടെ നീട്ടിയുള്ള വിളിയും ശകാരവും ഉണ്ടായില്ല.വിളിച്ചിട്ട് ചെന്നില്ലെങ്കില്‍ അടി ഉറപ്പാണേ..അടികൊള്ളുന്നതെനിക്ക്  മാത്രാ ..സൗകര്യത്തിന് തല്ലാന്‍ എന്നെ കിട്ടത്തൊള്ളൂ ...അതുമൊരു സൗകര്യം ..   ..കൂട്ടത്തില്‍ ഒരൊറ്റ എണ്ണം നിന്നുകൊടുക്കണ്ടേ..ചുണ്ടിത്തരം പറയുകേം, തല്ലു വാങ്ങുകേം.... ചെയ്യുന്ന ഒരു ..സന്തതിയേ.. ഉമ്മച്ചിക്കുണ്ടായിരുന്നുള്ളൂ..അതീ ഞാന്‍ തന്നെ..
രണ്ടെണ്ണത്തിനെ,.. വളര്‍ത്തിയപ്പോളാണ്,..  അമ്മയുടെ നൊമ്പരവും മാനസികാവസ്ഥയും ഞാന്‍ മനസിലാക്കുന്നത്‌..സാഹചര്യങ്ങള്‍ കൊട്ടക്കണക്കിനു ദുരിതങ്ങള്‍ തരുമ്പോ മനസ് കൈവിട്ടുപോകുമെന്നും ഉമ്മച്ചി ആറെണ്ണത്തിനെ  വളര്‍ത്തിയെടുത്തപ്പോള്‍ ...,  അനുഭവിച്ച ദുരിതം എന്തെന്നും ഞാന്‍ ഇന്ന് മനസിലാക്കുന്നു....

എന്നാല്‍ എന്‍റെ ഉമ്മച്ചി ഒരു ഗായിക ആണെട്ടോ,... എന്നെപ്പോലെ തന്നെ വളരാതെ മുരടിച്ചു പോയ ഒന്നാം തരമൊരു ഗായിക.....ഹും .
..എന്നൊക്കെ പറഞ്ഞിട്ടെന്താ പുള്ളിക്കാരത്തിക്ക്  സ്നേഹം തോന്നണത്..വെളിവ് വീഴണതു  ഞാന്‍ കണ്ടിട്ടേയില്ല ..ഒന്ന് രണ്ടു തവണയൊക്കെ...ഓര്‍മ്മയുണ്ട്.....,അത്രന്നെ..

.അതിനെന്‍റെ വാപ്പ നന്നാവണ്ടേ...(ശോ ..പാവം വാപ്പ).

.അടുക്കളയില്‍ പമ്പരം കറങ്ങി നില്‍ക്കുമ്പോളെക്കും  പാതിരാകോഴി കൂവും.

..ഉമ്മച്ചിയിലെ ഗായികയെ ഞാന്‍ അറിയുന്നത്.,.വാപ്പക്കും ,ഉമ്മച്ചിക്കും ഒന്നിച്ചു വെളിവ് വീണ ഒരു ദിവസമാണ്  ....

ഉമ്മച്ചി തനിയെ ഒരു പാട്ട് കാസ്സെറ്റില്‍ റെക്കോര്‍ഡ്‌ ചെയ്യുന്നത് കേട്ടു....പാട്ട് വെച്ചപ്പോ ഞങ്ങളെല്ലാം അടുത്തുകൂടി..എന്ത് രസമായിട്ടാ ഉമ്മച്ചി പാടുന്നെ...

അപ്പൊ പിന്നില്‍ നിന്ന് തടിയന്‍ വാപ്പ ...,"കല്യാണം കഴിഞ്ഞു വന്നപ്പോ അവള്‍ ഒരു പാട്ട് പാടി "അഞ്ജന കണ്ണെഴുതി "...പിന്നിതുവരേം പാടാന്‍ അവള്‍ക്കു പറ്റീട്ടും  ഇല്ല..

എന്തോ വലിയ തമാശ കേട്ടപോലെ രാക്ഷസ കുഞ്ഞുങ്ങള്‍ ഒന്നിച്ചു ചിരിച്ചു..എനിക്കതില്‍ വലിയ തമാശയും തോന്നിയില്ല..വാപ്പയോടുള്ള ദേഷ്യത്തിന്  ഒരാണികൂടി മനസ്സില്‍  ആഞ്ഞടിച്ചു  ഞാന്‍ ..

പിന്നീടെന്‍റെ ഉമ്മച്ചി പാടികേട്ടത്‌...    ‌ ‌  ഈ അടുത്താണ് അപ്പൊ ഉമ്മച്ചിയുടെ ശബ്ദം എട്ടുകാലി വലനെയ്തിട്ടു,..  വലിഞ്ഞു തൂങ്ങുന്നപോലെ തോന്നി എനിക്ക്..എന്നാലും ഉമ്മച്ചി സംഗതികളുടെ ഒഴുക്കോടെ തന്നെ പാടി "മിന്നാ മിനുങ്ങെ മിന്നും മിനുങ്ങെ"..

മകന്‍,... അത് റെക്കോര്‍ഡ്‌ ചെയ്തു ഗമയില്‍ ഫേസ്‌ബുക്കില്‍   കൊടുത്തു ...സുഹൃത്തുക്കളും സ്വന്തക്കാരും .... ലൈക്‌ അടിച്ചപ്പോ പാവം ഉമ്മച്ചിയുടെ ഗാനം പോപ്പുലര്‍ ആയി..

ഒന്ന്,.. വഴിമാറിപ്പോയി  കഥ..ദാ.. വന്നുട്ടോ....

അങ്ങിനെ പാട്ടെഴുതി പൂര്‍ത്തിയായി.ഇനിയിതെവിടെ ,...എങ്ങിനെ,..ഒന്ന്
ആരെയെങ്കിലും പാടി കേള്‍പ്പിക്കും....?പാട്ടിഷ്ട്ടമുള്ളവര്‍ കുടുംബത്തു തന്നെയുണ്ടെങ്കിലും,...ഒരൊറ്റയെണ്ണത്തിന്‍റെ    ചിന്ത ശരിയല്ല ...ഇനി ശരിയാണെങ്കില്‍ തന്നെ..യാതൊരു പ്രോത്സാഹനവും പ്രതീക്ഷിക്കേണ്ട ഈ വട്ടത്തി പൊട്ടത്തിക്ക് അവറ്റകളില്‍ നിന്നും...

കുറെ ദിവസങ്ങള്‍ അങ്ങിനെ കടന്നു പോയി..എന്‍റെ പാട്ടെഴുതിയ കടലാസ് മുഷിഞ്ഞു...മടക്കി വെച്ച്,... തുറന്നും അടച്ചും കീറ പരുവത്തില്‍ ആയി... അങ്ങിനങ്ങു വിഷമിക്കാന്‍ വരട്ടെ ....എനിക്കായി ദാ, ഒരു ദിവസം വന്നിരിക്കുന്നു!...എന്‍റെ ആലീസ്.. ടീച്ചര്‍,എനിക്കേറെ പ്രിയപ്പെട്ട ,ഓര്‍മ്മകളില്‍ സ്നേഹത്തോടെ എന്‍റെ മിഴികള്‍ നിറയ്ക്കുന്ന എന്‍റെ ക്ലാസ്സ്‌ ടീച്ചര്‍,,....എല്ലാവരോടുമായി പറഞ്ഞു...യൂത്ത് ഫെസ്ടിവല്‍ വരികയാണ്..   പാടാനും,ആടാനും ,നടിക്കാനും ..ഇഷ്ട്ടമുള്ളവര്‍ എഴുന്നേറ്റു നില്‍ക്കുക..ടീച്ചറിന്റെ ഉച്ചത്തിലുള്ള പ്രഖ്യാപനം  കേട്ടു കുറെ കുട്ടികള്‍ എഴുന്നേറ്റു...അവസാനം പേടിയോടെ ഞാനും......

ആടാനും നടിക്കാനും ..ടീച്ചര്‍ തന്നെ അവരില്‍ നിന്നും സെലക്ട്‌ ചെയ്തു...അതില്‍ ഞാനും പെട്ടു...

ഹോ,...ഇതെന്തിന്?പാടനല്ലേ ഞാന്‍ എഴുന്നേറ്റെ   ? ഒരു മിണ്ടാ മണ്ടിയായ ഞാന്‍ പരിഭവത്തോടെ  നിന്നു..അപ്പോഴതാ ടീച്ചര്‍ വീണ്ടും.....,പാടാന്‍ കഴിവുള്ളവര്‍ മുന്നിലേക്ക്‌ വരിക .ടീച്ചര്‍ക്ക്‌ എന്ത് തൊള്ളയാ   ?തൊണ്ട വേദനിക്കില്ലേ പാവം...പെട്ടെന്ന് ഞാനോര്‍ത്തു പോയി...

രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ അപ്പുവും ഞാനും......ഞങ്ങളെ ടീച്ചര്‍ ഒരു ക്ലാസ് റൂമിലേക്ക്‌ കൊണ്ട് പോയി..അവിടെ ചെന്നപ്പോളാ കാര്യം മനസ്സിലായത്‌.....,അവിടെ നിന്നു പാടണം..അപ്പൊ ടീച്ചേര്‍സ്   ‌ മാര്‍ക്കിടും എന്നാലേ സ്റ്റേജില്‍ പാടാനാവു  .

.വരി വരിയായി നില്‍ക്കുന്ന കുട്ടികള്‍ക്ക് പിന്നില്‍ ഞാനും ,അപ്പുവും നിന്നു ..പാടിക്കഴിഞ്ഞ കുട്ടികള്‍ക്ക് കയ്യടിയും ടീച്ചറിന്റെ കമന്റ്സും കിട്ടിക്കൊണ്ടിരുന്നു ...

അടുത്തത്‌ എന്‍റെ ഊഴമാണ്‌..എന്‍റെ കാലിനു ഒരു വിറയല്‍ ..നെഞ്ചിനുള്ളില്‍  കൂടി ഒരു കിളി പറന്നു പോയപോലെ..അപ്പോളേക്കും ചെണ്ട മേളം പോലെ ആയി നെഞ്ചിടിപ്പ്.... ടീച്ചര്‍ പറഞ്ഞു......, ഉം.......പാടിക്കോളൂ .......

.മടക്കി വെച്ച കടലാസ് നിവര്‍ത്തിയപ്പോ രണ്ടായി താഴെവീണു...കുട്ടികള്‍ ചിരിച്ചു..ചിരിക്കെന്താ ഇത്രേം നീളമുണ്ടോ?എന്‍റെ രണ്ടിറ്റു കണ്ണുനീര്‍  വീണു കിടന്ന തുണ്ടുകടലാസ്സിലേക്ക് ....വീണു...പാവം ആലീസ് ടീച്ചര്‍ എന്‍റെ അരികിലേക്ക് ഓടിവന്നു..വീണു കിടന്ന തുണ്ട് കടലാസ് ചേര്‍ത്ത് പിടിച്ചു....നോക്കി......ആഹാ!..........മനോഹരമായൊരു ഗാനമാണല്ലോ... ഇത്...
പാടു കേള്‍ക്കട്ടെ ...!  കളിയാക്കി ചിരിച്ച കുട്ടികള്‍ക്ക് മുന്നില്‍ വാശിയോടെ ഞാന്‍ പാടാന്‍ തുടങ്ങി..."സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ"..ഇടയില്‍ ആരോ എന്ത്യേ എന്നു കളിയാക്കുന്നു.....ഞാന്‍ പകച്ചു ഇതെന്തു കഷ്ട്ടം.....തുളുമ്പി വന്ന കണ്ണീരില്‍ അവ്യക്തമായി ടീച്ചറുടെ .... മുഖം കണ്ടു....എന്നോട് തുടരാന്‍ ആവശ്യപ്പെടുന്നു...വീണ്ടും പാടി ത്തുടങ്ങിയ വരികളിലേക്ക് ഞാന്‍ ലയിക്കുകയായിരുന്നു....പാടിത്തീര്‍ന്നപ്പോള്‍ എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെട്ടു  "നന്നായിരുന്നു"..ടീച്ചര്‍ എന്റെയടുത്തേക്ക്   വന്നെന്നെ ചേര്‍ത്ത് നിര്‍ത്തി.... "ഭംഗിയായി  പാടി"...നല്ല ശബ്ദം,.........ഇതുപോലെ ...ഇതേ ഗാനം.... ഇതിലും നന്നായി സ്റ്റേജില്‍  പാടണം..എന്‍റെ ചെവിയില്‍ പറഞ്ഞു....എനിക്ക് വരികളിലെ തെറ്റുകള്‍ ടീച്ചര്‍ തിരുത്തി തന്നു ...

സ്റ്റേജില്‍ മൈക്കിനു മുന്നില്‍ ഇരുന്നാവും പാടുക,ശബ്ദം കേള്‍ക്കത്തക്ക രീതിയില്‍ ഇരിക്കണം ..എല്ലാവരെയും കാണുമ്പോള്‍ പേടിക്കരുത്,പാടുന്നതില്‍ ശ്രദ്ധിക്കണം..പിന്നെ ആരും കേള്‍ക്കാതെ  ചെവിയില്‍ "ഒന്നാമാതാവണം "എന്നൊക്കെ പറഞ്ഞപ്പോള്‍ .

''അമ്മയെ കണ്ടു ഞാന്‍' ,...അമ്മ തന്‍ സ്നേഹം കണ്ടു ഞാന്‍ ,വാത്സല്യവും........എന്നു ...ഈണത്തില്‍ പാടി  ..ഉള്ളില്‍ കരഞ്ഞു തളര്‍ന്ന സ്നേഹത്തെ ഒന്ന് തലോടി....മെല്ലെ...സ്വയം ..

വീട്ടില്‍ ആരോടും ഒന്നും പറഞ്ഞില്ല ‍...പാട്ടിനു മാത്രമല്ല..എല്ലാ ഇനങ്ങള്‍ക്കും പങ്കെടുക്കുന്ന വിവരം ആരെയും അറിയിച്ചുമില്ല.അവരുടെ കളിയാക്കലുകള്‍ എന്നെ തളര്‍ത്തുമെന്നും കുഞ്ഞു മനസ്സിനതു താങ്ങാന്‍ വയ്യാതാവും എന്നു  തോന്നി തന്നെയാവണം.. ....ഇതൊക്കെ  സ്വയം തോന്നുമോ എന്നായിരിക്കും അല്ലെ നിങ്ങള്‍ ചിന്തിക്കുന്നത്....അതെ എന്‍റെ സങ്കടങ്ങള്‍ക്ക് എന്നും ഞാന്‍ തന്നെയാണ് ആശ്വാസം ..എന്നെ അറിയുന്നതും.....

പറഞ്ഞു പറഞ്ഞു ഇനി ഒരുദിവസം കൂടിയേ ഉള്ളു കേട്ടോ..ഉള്ളിനുള്ളില്‍ ഒരു സ്റ്റേജ് ഉയരുന്നു..യവനികയുടെ വര്‍ണ്ണ മുത്തുകള്‍ തൊട്ടുരുമ്മി പരസ്പരം എന്തൊക്കെയോ കളികള്‍ ചൊല്ലുന്നു...അപ്പൊ !!ഞാന്‍ പാടുകയാണ് സ്റ്റേജില്‍ ..മൈക്കിനു മുന്നില്‍.. എല്ലാ ടീച്ചെര്‍സിന്റെയും  മുഖ്യാതിഥികളുടെയും ,വിദ്യാര്‍ത്‌
ഥികളുടെയും    മുന്നില്‍ ..സ്വപ്നമായിരുന്നു..

പൊടുന്നനെ അടുത്ത ദിവസത്തിലേക്ക് അത് യാഥാര്‍ത്ഥ്യമാവുന്നു..അതെ ഞാന്‍ പാടാന്‍ തുടങ്ങുകയാണ്..ഭയത്തോടെ ടീച്ചറെ നോക്കിയപ്പോള്‍ മിടുക്കിയായി പാടണം എന്നു ടീച്ചര്‍ ....അപ്പോഴാണ്‌ മൈക്ക് കണ്ടത് ..അയ്യോ അതിനിച്ചിരി ഉയരം കൂടുതല്‍ അല്ലെ...ഇരുന്നിടത്ത് നിന്നു കൈ കുത്തി ഉയര്‍ന്നിരുന്നു കണ്ടാല്‍ ഓട്ടത്തിന് മുന്നേ നില്‍ക്കണ പോലെ ....എനിക്ക് സങ്കടം വന്നു...ഇനീപ്പോ അതെന്തു നോക്കാന്‍..ഞാന്‍ പാടിത്തുടങ്ങി...ഈണത്തില്‍ മധുരമായി തന്നെ.


തീര്‍ന്നപ്പോ .. .... സദസ്സിന്റെ കയ്യടി..എന്‍റെ ഉള്ളം ആനന്ദം കൊണ്ട് തുള്ളി..

ടീച്ചര്‍ എന്നെ കെട്ടിപ്പിടിച്ചു കവിളില്‍  ഉമ്മ നല്‍കി ..എന്‍റെ ഹൃദയം തുളുമ്പി..കണ്ണുകള്‍ നിറഞ്ഞു...
സ്നേഹം എന്നില്‍ നിന്നകലം നില്‍ക്കുംബോളും  അതിന്റെ അനുഭൂതിയെന്തെന്നു ഞാന്‍ അറിയുകയായിരുന്നു....

പരിപാടികള്‍  അവസാനിച്ചപ്പോള്‍ ഫല പ്രഖ്യാപനം .ഉച്ചത്തില്‍ മൈക്കിലൂടെ.......,സിംഗിള്‍ സോന്‍ഗ് ഫസ്റ്റ് പ്രൈസ് ........ബുഷ്‌റ  മരിക്കാര്‍ ‍..കൂടാതെ പങ്കെടുത്ത മറ്റെല്ലാ  ഇനങ്ങളിലും ജീവിതത്തില്‍ ആദ്യവും അവസാനവും ആയി  ഫസ്റ്റ് ഉം സെക്കന്റ്‌ ഉം ആയി ഞാന്‍..എന്‍റെ ചുറ്റും കുട്ടികള്‍ അഭിനന്ദനങ്ങളുമായി  നിരന്നു...അവരില്‍ മൂത്ത സഹോദരിയുടെ കൂട്ടുകാര്‍ വരെയുണ്ടായിരുന്നു...അതിലൊരു സുന്ദരി ചേച്ചി എനിക്ക് മിട്ടായി തന്നു...


പിന്നില്‍ നില്‍ക്കുന്ന സഹോദരങ്ങളെക്കണ്ട് ഞാനവരുടെ അടുത്തേക്ക്‌ ഓടിച്ചെന്നു.... പ്രതീക്ഷിച്ചപോലെ ഒരു സ്നേഹ പ്രകടനവും കിട്ടീല്ല ...മറിച്ചു മൈക്കിനു മുന്നിലെ പി.ടി ഉഷയുടെ ഇരുത്തം അസ്സലായി എന്നു പറഞ്ഞവര്‍ ഉറക്കെ ചിരിച്ചു...

എന്‍റെ കവിളില്‍ ഞാന്‍ മെല്ലെ തലോടി,........സ്നേഹം കൊണ്ടെന്നെ വാരിപ്പുണര്‍ന്ന .എന്‍റെ ആലീസ് ടീച്ചര്‍ മുത്തം തന്ന കവിളില്‍.......

ആരും കാണാതെ,........ എന്‍റെ കണ്ണുകള്‍ ഒന്ന് നിറഞ്ഞു.............ഞാന്‍ തിരിഞ്ഞു നടന്നു..................

മൂന്നാം ക്ലാസില്‍ എന്‍റെ അധ്യയന വര്‍ഷം അവിടെ തീരുകയാണ് ...ഇനി എവിടെക്കാണാവോ പറിച്ചു  നടുന്നത്?


നെഞ്ചത്തടുക്കിപ്പിടിച്ച സമ്മാനങ്ങളുമായി വീട്ടിലേക്കു  നടക്കുമ്പോള്‍...ഇളവെയില്‍ മഞ്ഞിലേക്ക് അലിയുകയായിരുന്നു...

എന്‍റെ ആലീസ് ടീച്ചര്‍ ‍.....................?പിന്നെ  ഇരുള്‍ പരക്കുകയായിരുന്നു...ഒരു ശൂന്യതപോലെ ...

25 Response to "ആദ്യമായ് പാടിയ പാട്ട്..."

  1. deeps says:
    19 September 2011 at 04:44

    Nice read…. Like you said in the beginning, it s like a story, a sweet n emotional one….
    Somewhere I got a glimpse of that song from manichitrathazh…. :P

  2. അഭിഷേക് says:
    19 September 2011 at 05:00

    good one patt ennum manushyanu oru vikaramanu...manasile paatukariye upayogikkoo bst wishes

  3. ബഷീർ says:
    19 September 2011 at 05:30

    കവിത പോലെ ഒരു കഥ. ഇഷ്ടായി... :)

  4. bushra niruz says:
    19 September 2011 at 06:18

    deeps....സ്നേഹത്തോടെ നന്ദി..

  5. bushra niruz says:
    19 September 2011 at 06:23

    മല്ലുണ്ണീ...ഒരുപാട് നന്ദി..സംഗീതം മനസിലുണ്ട്..അതിനു മരണം ഇല്ല...

  6. bushra niruz says:
    19 September 2011 at 06:28

    ബഷീര്‍..സ്നേഹത്തോടെ നന്ദി..ഈ ഉപമ ഒരുപാട് സന്തോഷം നല്‍കുന്നു

  7. ഷാജു അത്താണിക്കല്‍ says:
    19 September 2011 at 07:24

    നല്ല എഴുത്ത്, അനുഭവം കലക്കി, ഇനിയും വിത്യസ്തമായ ശൈലിയില്‍ എഴുത്ത് തുടരുക
    ആശംസകള്‍

  8. bushra niruz says:
    19 September 2011 at 08:46

    ശ്രമിക്കാം ഷാജു..സ്നേഹത്തോടെ നന്ദി ..

  9. ഷൈജു.എ.എച്ച് says:
    19 September 2011 at 08:52

    പ്രിയ സഹോദരി,
    ആദ്യം ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ വലിയ കഥ പോലെ തോന്നി. എങ്ങനെ ഓഫീസിലെ തിരക്കില്‍ ഒറ്റ ഇരിപ്പില്‍ ഇരുന്നു വായിക്കാന്‍ കഴിയും എന്ന്‌ തോന്നി. പക്ഷെ ആദ്യത്തെ രണ്ടു വരികള്‍ വായിച്ചപ്പോള്‍ മുഴുവന്‍ വായിക്കാന്‍ തോന്നി. ചിലരുടെ എഴുത്തുകള്‍ അങ്ങനെയാണ്. വായിച്ചു വന്നപ്പോള്‍ വളരെ ഇഷ്ട്ടമായി. ചെറിയ മനസിലെ വലിയ ആഗ്രഹങ്ങള്‍ സാധിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയില്ല. എഴുത്ത് വളരെ നന്നായി. ലളിതമായി നല്ല ഭംഗിയില്‍ അവതരിപ്പിച്ചു. എനിക്ക് പാട്ട് ഇഷ്ട്ടമാണ്. ധാരാളം കേള്‍ക്കും. പക്ഷെ ഒരു വരിപോലും പാടാന്‍ അറിയില്ല. മനസ് കൊണ്ടു മാത്രം പാടും. എന്പതു തോനൂര് കാലങ്ങളെ പാട്ടുകള്‍ കേള്‍ക്കാന്‍ ആണ് കൂടുതല്‍ ഇഷ്ട്ടം.
    ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയം മനസ്സില്‍ ഓര്‍ത്തു പോയി. അപ്പോള്‍ പാട്ടിനു ഒരു പീരീഡ്‌ ഉണ്ടായിരുന്നു. എനിക്ക് മാത്രം പാടുവാന്‍ അറിയില്ല. ടീച്ചര്‍ പറഞ്ഞു തരും. പക്ഷെ ഒരു കാര്യവും ഇല്ല. പദ്യം പോലും ഞാന്‍ പറയുകയാണ്‌ ചെയ്യുക..ഹിഹിഹി.. എന്റെ വീട്ടില്‍ ഞാന്‍ മാത്രം ആണ് ഒരു മൂളി പാട്ട് പോലും പാടാത്ത മനുഷ്യന്‍.ഇപ്പോള്‍ എന്റെ മക്കള്‍ക്കെങ്കിലും രണ്ടു വരി മൂളി പാടുവാന്‍ കഴിഞ്ഞാല്‍ മതി എന്ന ആശയാണ്.
    ഇപ്പോള്‍ എന്ത് ചെയ്യുന്നു. അത് കൂടി അറിയാന്‍ ആഗ്രഹിക്കുന്നു. വലിയ പാട്ടുകാരി ആയി മാറിയോ?
    എല്ലാ ഭാവുകങ്ങളും നേരുന്നു..
    സസ്നേഹം..

    www.ettavattam.blogspot.com

  10. ഫസലുൽ Fotoshopi says:
    19 September 2011 at 10:55

    എവിടെയൊക്കെയോ നൊമ്പരങ്ങൾ അടുക്കിവെച്ച അനുഭവങ്ങളുടെ കഥ, സ്നേഹിക്കപ്പെടാൻ കൊതിക്കുന്നൊരു പിഞ്ചു ഹൃദയം കാണാൻ കഴിയുന്നു.

  11. uNdaMPoRii says:
    19 September 2011 at 11:21

    oh..! great! the story is as deep as janaki amma's song.. ഒരു ബാല്യത്തിന്റെ ഒറ്റപ്പെടലും ഒരിറ്റു സ്നേഹം കിട്ടാൻ ഉള്ള ദാഹവും.. ഒരു പാട്ട് തെറ്റാതെ മനസ്സ് തുറന്ന് പാടി കയ്യടിയും അംഗീകാരവും കിട്ടി നെഞ്ചിലെ ജയിൽ തുറന്ന് മനസ്സ് പറക്കുന്നതും ദാ ഇങ്ങനെ വായിച്ച് അനുഭവിക്കുകയായിരുന്നു! ഇത് വായിച്ചവരുടെ നെഞ്ചിലെല്ലാം ആ അനുഭവം തുടിച്ചിട്ടുണ്ടാവും! (നിന്റെ ഉള്ളിലാളിയ തീയുടെ സൌന്ദര്യം വർണ്ണിക്കുന്നതിലെന്തർത്ഥം!) എങ്കിലും കഥ നന്നായിട്ടുണ്ട്..ഒരുപാട്!

  12. ഇടശ്ശേരിക്കാരന്(വെടിവട്ടം) says:
    19 September 2011 at 11:57

    ബാല്യത്തിലെ മധുരമുള്ള ഓര്‍മ്മകള്‍ ..വളരെ നന്നായിട്ടുണ്ട് അഭിനന്തനങ്ങള്‍

  13. bushra niruz says:
    19 September 2011 at 21:03

    ഷൈജു.................മനസ്സിനുള്ളില്‍ എന്നും ഞാന്‍ ഒരു പാട്ടുകാരിയാണ്...ചിറകു വിരിക്കാന്‍ കഴിയാതെ പോയ മയിലിനെ പോലെ ..അതെന്നില്‍ ഉണ്ട്..

    കട്ടികള്‍ ക്ക് പാടാന്‍ കഴിയും..അവരെ ക്ലാസ്സിക്കല്‍ പഠിപ്പിക്കുക .പാടാന്‍ കഴിയാത്തവര്‍ക്കും പാടാന്‍ കഴിയും എന്നു തെളിയിച്ച ഒരു മഹാന്‍ ആയിരുന്നു എന്നെ ആദ്യമായി ശാസ്ത്രീയ സംഗീതം പഠിപ്പിച്ചത്..ആഹ്ദേഹം എന്നും പറയുമായിരുന്നു..സംഗീതത്തെ ഒരുപാട് സ്നേഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ആര്‍ക്കും പാടാം ..വലിയ ഗായകനോ ഗായികയോ ആയില്ലെങ്കിലും..സാഹചര്യം അനുകൂലമാകുക എന്നതൊരു മുഖ്യ ഘടകമാണ് ..അല്ലെങ്കില്‍ മനക്കരുത്ത് വേണം.(എനിക്കില്ലാതെ പോയതും അത് തന്നെ).. .......സ്നേഹത്തോടെ നന്മകള്‍...

  14. bushra niruz says:
    19 September 2011 at 21:08

    ഫസലുല്‍ .....വായിച്ചതില്‍ സന്തോഷം..

    അതെ ആ കുഞ്ഞു ഹൃദയത്തില്‍ നിന്നും ഉത്ഭവിച്ചതോക്കെയും...ജീവിതമെന്ന രേഘയില്‍ എന്നെ ഉറപ്പിച്ചിട്ടില്ല.....പാഴായ ജന്മത്തിന്റെ ഇതളുകള്‍ പൊഴിഞ്ഞു വീണത്‌ എന്‍റെ ജീവിതത്തിലെക്കായിരുന്നു ...

  15. bushra niruz says:
    19 September 2011 at 21:09

    ഉണ്ടം പൊരീ ...സ്നേഹത്തോടെ നന്ദി..

  16. bushra niruz says:
    19 September 2011 at 21:11

    ബാല്യം എനിക്ക് മധുരമുള്ള ഓര്‍മ്മകള്‍ തന്നിട്ടില്ല മുത്തെ...വായിച്ചതില്‍ സന്തോഷം

  17. ഒരു യാത്രികന്‍ says:
    20 September 2011 at 04:10

    മനോഹരമായി എഴുതി. വരികള്‍ക്ക് ഹൃദയത്തെ തൊടാന്‍ കഴിയുന്നു. ആശംസകള്‍.....സസ്നേഹം

  18. അംജിത് says:
    20 September 2011 at 04:23

    ബുഷറാ..
    ആദ്യമായാണ്‌ ഞാന്‍ ഇവിടെ വരുന്നത്.
    വരവ് വെറുതെ ആയില്ല. ഒരുതരം ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് പോലെ..ഇഷ്ടമായി.
    മനോഹരം.. ഇനി ബാക്കി കൂടി വായിയ്ക്കട്ടെ .

  19. bushra niruz says:
    20 September 2011 at 07:25

    യാത്രികനോട്....ആശംസകള്‍ക്ക് സ്നേഹത്തോടെ നന്ദി..

  20. bushra niruz says:
    20 September 2011 at 07:25

    അമ്ജിത്...ഈ വായനയുടെ കുഞ്ഞു വീട്ടിലേക്കു വന്നതില്‍ ഒരുപാട് സന്തോഷം സ്നേഹത്തോടെ..

  21. ഇടശ്ശേരിക്കാരന്(വെടിവട്ടം) says:
    30 September 2011 at 12:14

    നല്ല അവതരണം ഞാന്‍ ഇനിയും വരും എഴുത്ത് തുടര് ഞങ്ങള്‍ ഇനിയുംഒരുപാട് പ്രതീക്ഷിക്കുന്നു. ഇതിന്റെ മറുപടി ആ ലിങ്കില്‍പോയി കൊടുത്താലും മതി

    http://rakponnus.blogspot.com/

  22. bushra niruz says:
    1 October 2011 at 19:57

    idasserikku...സ്നേഹത്തോടെ ക്ഷണനം ,,ഇനിയും വരുമെന്ന പ്രതീക്ഷയോടെ...നന്ദി..

  23. yas Says:
    3 October 2011 at 23:26

    enikipole pattinekale santhosham tharunnathe school days lake kootikonde pokunna itharam kadhkalane

    thanksssss

  24. bushra niruz says:
    4 October 2011 at 10:58

    യാസ് .....സന്തോഷം..സ്നേഹത്തോടെ നന്ദി..

  25. priya das says:
    24 November 2011 at 06:01

    manoharam niruz....vayichappol njanum kuttikalathilekku poyi ....sangeethathinodulla ninde pranayam athil prathibhalikunnudu ...

Post a Comment

Related Posts Plugin for WordPress, Blogger...