ചുവന്ന ചെമ്പരത്തി


ഇതള്‍ നനഞ്ഞു നില്‍പ്പൂ
ഈതുലാമഴയില്‍  നീ
ചുവന്ന ചെമ്പരത്തി
ഈറമായെന്‍  മിഴികളും
നിന്നോര്‍മ്മകളില്‍

വര്‍ഷങ്ങള്‍ പിന്നോട്ട്
ഓടിത്തളര്‍ന്നു നിന്നപ്പോള്‍
ഈര്‍ക്കില്‍ കെട്ടുമായ്
ഇറയത്തു നിന്ന്
വാര്‍ധക്യത്തിന്‍ നിലവിളി

വാങ്ങി രണ്ടു കെട്ടുകള്‍
നീട്ടി ഞാന്‍ തുട്ടുകള്‍
കൈത്തണ്ടയില്‍ ഇരുന്നു
വെള്ളിത്തുട്ടുകള്‍ വിറച്ചു

പല്ലില്ലാത്ത മോണ ചിരിച്ചു
സ്നേഹം തലോടുന്നപോല്‍

പിന്നെ സായാഹ്ന നേരങ്ങള്‍
നിന്‍ കഥകള്‍ കേട്ടു പുഞ്ചിരിച്ചു
അടുക്കളത്തിണ്ണമേലിരുന്നു
സാകൂതം ഞാനും കേട്ടിരുന്നു

അന്നൊരിക്കല്‍ പുലയത്തള്ളയെ
കൂടെയിരുത്തി യാത്രയെന്ന്
അടക്കം പറഞ്ഞയലത്തിരുന്നാരോ
കരുണയോടെ കണ്‍നിറഞ്ഞന്നേരം
ഇക്കയ്യിലമ്മയെ ചേര്‍ത്ത് നിര്‍ത്തി

ചുവപ്പ് ചെമ്പരത്തി ഇഷ്ട്ടമെന്നു
ചൊല്ലി ഒന്നേ ഒരിക്കല്‍ ഞാന്‍
മുറ്റം നിറച്ചു നട്ടമ്മ പലനിറങ്ങള്‍
നനച്ചു വളര്‍ത്തിയതുമമ്മ തന്നെ
മതിലോളം വളര്‍ന്നുയര്‍ന്നു നിന്നു

വടക്കേ പറമ്പില്‍ നിന്നസ്ഥിപ്പുക
വാനിലെക്കുയരുന്നെന്നമ്മയോപ്പം
അവ്യക്തമാകുന്നേന്‍  കണ്ണീര്‍തുളുമ്പി
തേങ്ങലിലെന്‍  വിളി കേട്ടോ അമ്മെ?

ഇല കാണാതെ വിരിഞ്ഞു നിറഞ്ഞ
പൂക്കളില്‍ തഴുകി ഞാന്‍ ഗദ്ഗദം
അമ്മ തന്‍ ഉണങ്ങിയ
കവിളില്‍ തലോടും പോല്‍

സായാഹ്ന വേളകളീ ചില്ല് ജാലകം
അറിയുന്നു അമ്മ തന്‍ കരസ്പര്‍ശം


5 Response to "ചുവന്ന ചെമ്പരത്തി"

 1. deeps says:
  25 October 2011 at 01:37

  oops some probs with mallu font, not able to read anything :P

 2. Anonymous Says:
  26 October 2011 at 23:14

  അന്നൊരിക്കല്‍ പുലയത്തള്ളയെ
  കൂടെയിരുത്തി യാത്രയെന്ന്
  അടക്കം പറഞ്ഞയലത്തിരുന്നാരോ
  കരുണയോടെ കണ്‍നിറഞ്ഞന്നേരം
  ഇക്കയ്യിലമ്മയെ ചേര്‍ത്ത് നിര്‍ത്തി
  ..........
  ഇല കാണാതെ വിരിഞ്ഞു നിറഞ്ഞ
  പൂക്കളില്‍ തഴുകി ഞാന്‍ ഗദ്ഗദം
  അമ്മ തന്‍ ഉണങ്ങിയ
  കവിളില്‍ തലോടും പോല്‍...
  .......
  കവിതയുടെ സൌന്ദര്യം
  കുറച്ചു വരികളില്‍ എന്നല്ല ..
  എല്ലാറ്റിലും പ്രകടമാണ്.
  എങ്കിലും ഈ വരികള്‍ എനിക്ക് കൂടുതല്‍ ഹൃദ്യമായി ..

 3. bushra niruz says:
  2 November 2011 at 20:50

  ഇഷ്ട്ടമായതില്‍ അതിയായി സന്തോഷിക്കുന്നു

 4. bushra niruz says:
  2 November 2011 at 20:52

  deeps............വായിക്കാന്‍ കഴിയുമെങ്കില്‍ വായിക്കുമെന്ന് കരുതുന്നു...സ്നേഹത്തോടെ...

 5. മനോജ് മേനോന്‍ says:
  16 November 2011 at 23:44

  ഇഷ്ടമായി...............ചെമ്പരത്തി....

Post a Comment

Related Posts Plugin for WordPress, Blogger...