നൂല്‍ പാതകള്‍


ഏടുകള്‍ പഴകിയെന്നാലും
അക്ഷരങ്ങള്‍ കറുത്തിരുന്നു
നനവ്‌ പടര്‍ന്നിട്ടും
മായാതെ മനസ്സില്‍ തുറിച്ചു നിന്നു

മറഞ്ഞ  കഥയിലെബാലികയും
അരങ്ങില്‍ ചമഞ്ഞ നായികയും
പുഞ്ചിരി പൂത്തിട്ടു മൗനിയായി
വിടരാതെ വാടി നില്‍പ്പതിന്നും

കൊഴിഞ്ഞു പോം ഏടുകള്‍
മറിച്ചിടനായ്
പകലിനെ  മുറിച്ചു വ്രണിതമാക്കി
രാവിനെ ഉറക്കാതെ കരഞ്ഞു കണ്ണ്

5 Response to "നൂല്‍ പാതകള്‍"

 1. uNdaMPoRii says:
  12 October 2011 at 23:41

  പകലിനെ മുറിച്ച് വ്രണിതമാക്കി.. രാവിനെ ഉറക്കാതെ കരഞ്ഞു കണ്ണ്,..! ഗ്രേറ്റ്... നല്ല വരികൾ...

 2. ajmani says:
  13 October 2011 at 09:07
  This comment has been removed by the author.
 3. ajmani says:
  13 October 2011 at 09:07

  ഓര്‍മ്മകള്‍ ജീവിതത്തിന്റെ ഏടുകളാണ്.
  ഓര്‍മ്മകള്‍ നമ്മുടെ ഭൂതകാലതിലെക്കുള്ള യാത്രയിലെ നാഴികക്കല്ലുകളാണ്
  വരികള്‍ സുന്ദരം

 4. nandini says:
  14 October 2011 at 23:09

  വളരെ നല്ല വരികള്‍ ...

 5. bushra niruz says:
  22 October 2011 at 05:54

  സ്നേഹിതര്‍ക്കു,വായിച്ചതിലും ഇഷ്ട്ടപ്പെട്ടതിലും ഒരുപാട് നന്ദി...

Post a Comment

Related Posts Plugin for WordPress, Blogger...