ഹൃദയത്തിന്‍റെ സ്നേഹകൂട്ടില്‍ നീ ബന്ധനത്തിലായിരുന്നു
നിന്നെ പറത്തിവിടുകയാണ് ഞാന്‍ കണ്ണീരോടെ..
ജീവിതം എനിക്ക് നല്‍കിയ ആശ്വാസമായിരുന്നു നീ
സൗഭാഗ്യമായിരുന്നു നീ..
പക്ഷെ നിനക്ക് വേണ്ടി
എന്റെ മനസ്സിനെ മറക്കാം ഞാന്‍
നീയില്ലാത്ത ഹൃദയം മിടിക്കാതെ പോയെങ്കില്‍.

നീര്‍മിഴികള്‍

അനശ്വര സ്നേഹമേ
നിന്‍ പൊന്‍ കതിര്‍ തേടി
പവിഴം പൂത്ത
മണിക്കിനാവില്‍
ദശകങ്ങള്‍ കാത്തിരുന്നീ
... നീര്‍മിഴികള്‍

നേര്‍ത്തുപോയ
നാദവും
നഷ്ട്ടം വിതച്ച
സ്നേഹവും
മനസ്സ് കൊതിച്ച
വസന്തവും
തേടി അലഞ്ഞോരോ
നിമിനേരങ്ങളിലും

അന്യത മുള്ളായ്‌ നുള്ളി
നോവിച്ചപ്പോളൊക്കെയും
അര്‍ത്ഥമില്ലാതെ അലസമായ്
ജന്മം കരകവിഞ്ഞപ്പോളും
കരുണയില്ലാത്ത കാലവും
കനിവില്ലാത്ത കോലവും

തനിച്ചു തേങ്ങും ഓര്‍മ്മകള്‍
ശപിക്കുന്നു സ്വയം

നെഞ്ചില്‍ നിറഞ്ഞ സ്നേഹമേ
നിന്നിലെ വിശുദ്ധ ഭാവങ്ങളില്‍
അലിഞ്ഞു തീരാന്‍ ഈ ജന്മം
മിടിക്കുന്നു നീ 
വരുവാന്‍...

മയില്‍പീലീ

 
വശ്യമാം കണ്ണുകളില്‍
പ്രേമം കുസൃതിയായ്!
നിന്‍ നീല മിഴികളില്‍
കൗതുകം പൂണ്ടു
ഉമ്മ വെച്ചുവോ  പ്രണയം ‍!
നിന്‍ വര്‍ണ്ണങ്ങള്‍ക്ക്
സ്വപ്നത്തിന്‍ചന്തം !
സ്നേഹത്തിന്‍ ചൂടും
ഹൃദയത്തിന്‍ തരളതയും
നിന്‍ ലോല കരങ്ങളില്‍
മയങ്ങാന്‍ എന്ത് സുഖം
"മയില്‍പീലീ "....

രാവ്


ഇന്നലെ രാവിനോട്‌ ഞാന്‍
ഉറങ്ങുന്നില്ലേ?
ഇല്ല..!
ഞാന്‍ ഉണരുകയാണ്
അതെന്തേ?
ഉറങ്ങുന്ന ഭൂവിനെ,
ജീവജാലങ്ങളെ
ഉറക്ക് പാട്ടുകൊണ്ട്
നിദ്രയുടെ ഭാവതലങ്ങളില്‍
എത്തിക്കുന്നു ഞാന്‍
എന്‍റെ നക്ഷത്രക്കണ്ണുകള്‍
തിളങ്ങുമ്പോള്‍
നോവിന്‍റെ മിഴികളില്‍
കണ്ണീര്‍ തിളക്കമുണ്ടാവും
സ്നേഹം നിറയും കണ്ണില്‍
പുഞ്ചിരിത്തിളക്കം !!
പ്രേമം പൂക്കും ഹൃത്തില്‍
തരളമാം ഭാവം !!

ശാപങ്ങളെറ്റു വാങ്ങുമ്പോളും
എന്‍റെ കറുത്ത മേനിയില്‍
ഹൃദയമാകും വെണ്ണിലാവു
ശാന്തമായ് ചിരി തൂവുന്നു
നിന്നോടിനി പറഞ്ഞിരിക്കാന്‍
നേരമില്ല
ഉറങ്ങട്ടെ ഞാന്‍ പുലരാറായി

Related Posts Plugin for WordPress, Blogger...