ഏകാന്തതയുടെ തടവുകാരി

അശ്രദ്ധയാണെന്‍റെ  നാശം
മറവിയാണെന്‍റെ    വിപത്ത്
കോപ മാണെന്‍റെ  ദൂഷ്യം
മുനയുള്ളമൊഴികളാണെന്‍റെ  ദോഷം
അക്ഷമയാണെന്‍റെ  ശത്രു
അറ്റമില്ലാ  ചിന്തകളാണെന്‍റെ  മിത്രം


ഓര്‍മ്മകളാണെന്‍റെ ശാപം
ദുര്‍ബല മനസ്സാണെന്‍റെ  തോല്‍വി
നഷ്ട്ടങ്ങളാണെന്‍റെ ഗദ്ഗദം
നിന്ദയാണെന്‍റെ പ്രതിഫലം
സ്നേഹമാണെന്‍റെ ദുഃഖം
കണ്ണുനീരാണെന്‍റെ   വിധി

പുഞ്ചിരിയുടെ മുഖപടമണിയും
ഞാന്‍, "ഏകാന്തതയുടെ തടവുകാരി"

4 Response to "ഏകാന്തതയുടെ തടവുകാരി"

 1. ഷാജു അത്താണിക്കല്‍ says:
  5 October 2011 at 02:25

  നാശ,വിപത്ത,ദൂഷ്യദോഷ,ശത്രുമിത്ര,ശാപ,തോല്‍വി,
  പ്രതിഫലം ഗദ്ഗദദുഃഖവും വിധിയും ........
  എന്നാലും ചിരിക്കാം
  നല്ല വരികള്‍
  ആശംസകള്‍

 2. uNdaMPoRii says:
  5 October 2011 at 09:14

  mmm... realistic? nice

 3. അഭിഷേക് says:
  6 October 2011 at 08:41

  yaaa its true ...aasamsakal

 4. bushra niruz says:
  9 October 2011 at 03:29

  ashamsakalkku nanniyode..

Post a Comment

Related Posts Plugin for WordPress, Blogger...