നീ

കൊഴിഞ്ഞൊരു ദിനം
കണ്ണുകള്‍ നിറഞ്ഞ നീലിമ
പാടം നിറയെ പൂത്ത
വാഴപ്പൂക്കള്‍ തന്നുടെതു

പേര് നീ ചൊല്ലി യന്നു
മിഴികള്‍ വിടര്‍ന്നു സുസ്മിതം
ഒരുകുല പ്പൂക്കള്‍ നീട്ടവേ
സ്വന്തമെന്ന സായൂജ്യമറിഞ്ഞു ഞാന്‍

ആകാശം നിറഞ്ഞ  നീലിമ
മനസ്സ് നിറഞ്ഞത്‌ പോലെ
നിന്‍  പുഞ്ചിരിയില്‍ പകലുകള്‍
ആദ്യമായ് ശോഭിതമായെന്നില്‍

കാലം കൊഴിഞ്ഞു വീണപ്പോള്‍
എന്തിനെന്നറിയാതെ നീയകന്നും പോയ്‌
വിജനമാം വിദൂരതയില്‍
കണ്ണുംനട്ടു ഞാനിന്നേകയായ്

മഴ വന്നു വെയില്‍ വന്നു പോയ്‌
പാടം കവിഞ്ഞു വരണ്ടു പോയ്‌
ഒരു ഗദ്ഗദം ഞാനറിയുന്നു
നീയില്ലാത്ത പകലുകളിലെയന്യത

8 Response to "നീ"

 1. Manu Nellaya / മനു നെല്ലായ. says:
  8 October 2011 at 06:21

  ഞെട്ടിയുണര്‍ന്ന
  നഷ്ട്ടബാല്യം..!!

 2. ഋതുസഞ്ജന says:
  8 October 2011 at 06:48

  നന്നായിട്ടുണ്ട്. ഇനിയും എഴുതൂ

 3. bushra niruz says:
  8 October 2011 at 06:50

  സ്നേഹത്തോടെ നന്ദി മനു..

 4. bushra niruz says:
  8 October 2011 at 06:52

  ഒരുപാട് സ്നേഹത്തോടെ നന്ദി സഞ്ജു..

 5. സന്ദീപ് കളപ്പുരയ്ക്കല്‍ says:
  8 October 2011 at 23:48

  ഇഷ്ടമായി....ഇനിയും വരട്ടെ.....

 6. bushra niruz says:
  9 October 2011 at 02:56

  nanni..sanneep

 7. Pradeep paima says:
  9 October 2011 at 05:58

  ഇഷ്ടമായി....ഇനിയും എഴുതൂ

 8. bushra niruz says:
  14 November 2011 at 03:28

  nanni pradeep

Post a Comment

Related Posts Plugin for WordPress, Blogger...