തൊട്ടാ വാടി
ഇന്നലെ കണ്ടപ്പോള്‍
നീ സന്തോഷവതി
തൊട്ടില്ല ഞാന്‍നിന്നെ
പിണക്കാതെയകലം നിന്നു
നിന്‍ ചിരിയിലെന്‍ മിഴി വിടര്‍ന്നു
എന്നിട്ടും നീയെന്നെ സ്നേഹിച്ചതില്ല


ഇന്ന് കണ്ടപ്പോള്‍
നിന്‍ മിഴി കൂമ്പിയിരുന്നു
അരികില്‍ വന്നു തഴുകവെ
നീയെന്നെ നോവിച്ചു.
ഒരു തുള്ളി രക്തം
എന്‍ വിരല്‍ തുമ്പില്‍
ന്നിറ്റു  വീണു നിന്‍ കാല്‍ച്ചുവട്ടില്‍
എന്നിട്ടും നീയെന്നെ സ്നേഹിച്ചതില്ല

16 Response to "തൊട്ടാ വാടി"

 1. moideen angadimugar says:
  2 October 2011 at 11:21

  നിന്‍ ചിരിയിലെന്‍ മിഴി വിടര്‍ന്നു
  എന്നിട്ടും നീയെന്നെ സ്നേഹിച്ചതില്ല

  നീയൊരു തൊട്ടാവാടി തന്നെ...കൊള്ളാം..!

 2. ജാബിര്‍ മലബാരി says:
  2 October 2011 at 21:41

  സ്നേഹം അകലങ്ങളിലാണ്‌

 3. വേണുഗോപാല്‍ says:
  2 October 2011 at 22:11

  തോട്ടവാടിയെ കുറിച്ച് അര്‍ത്ഥവത്തായ കുറച്ചു വരികള്‍... എങ്ങിനെ ഇഷ്ടപെടാതിരിക്കും ... ആശംസകള്‍

 4. bushra niruz says:
  2 October 2011 at 23:02

  @ വേണു...എന്‍റെ തൊട്ടാവാടിയെ ഇഷ്ട്ടപ്പെട്ടു എന്നത്, എന്‍റെ മനസ്സിന്റെ അതിരില്ലാത്ത സന്തോഷമാണ് ..എന്‍റെ ഹൃദയം നിറഞ്ഞ നന്ദി..

 5. bushra niruz says:
  2 October 2011 at 23:10

  ജാബിര്‍...സ്നേഹം അകലങ്ങളിലാണ്.....ഈ വരിപ്പാത യില്‍ യാത്രകള്‍ ദുരിതമാകുമ്പോള്‍..കൈയ്യെത്താ ദൂരത്തു നിന്നു സ്നേഹം മാടി വിളിക്കും ..ഒടുക്കം അടുത്തെത്തി , അറിയുമ്പോള്‍...'അറിയുന്നു' സ്നേഹം നോവുകള്‍ മാത്രമാണെന്ന്..

 6. bushra niruz says:
  2 October 2011 at 23:25

  @സ്നേഹം നിഅഞ്ഞ നന്ദി മൊയ്ദീന്‍

 7. kochumol(കുങ്കുമം) says:
  3 October 2011 at 03:03

  സ്നേഹം നൊമ്പരങ്ങള്‍ മാത്രമാണെന്ന്..തൊട്ടാവാടി വ്യക്തമാക്കി തന്നു........ ആശംസകള്‍

 8. bushra niruz says:
  3 October 2011 at 08:49

  ഈ കൊച്ചുമോള്‍ എന്ന പേര് എനിക്കൊരുപാടിഷ്ട്ടായി .ആശംസകള്‍ക്ക് നന്ദിയോടെ ...

 9. ചെറുവാടി says:
  3 October 2011 at 13:55

  നല്ല വരികള്‍.
  ഇഷ്ടായി
  ആശംസകള്‍

 10. deeps says:
  3 October 2011 at 19:27

  Pain of love… this is more than one can easily comprehend yet so gently and beautifully articulated….

 11. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ says:
  4 October 2011 at 05:01

  അകന്ന് നിന്ന് സ്നേഹിക്കാം

 12. bushra niruz says:
  4 October 2011 at 10:15

  ചെറുവാടി... സ്നേഹത്തോടെ ഒരുപാട് നന്ദി..

 13. bushra niruz says:
  4 October 2011 at 10:17

  deeps...വിലയേറിയ പ്രതികരണങ്ങള്‍ ഇനിയും ഉണ്ടാവട്ടെ ..പ്രതീക്ഷയോടെ നന്ദി..

 14. bushra niruz says:
  4 October 2011 at 10:19

  ബഷീര്‍...ശരിയാണ് ..അങ്ങിനെ ആകുമെങ്കില്‍ സങ്കടങ്ങള്‍ ഉണ്ടാവില്ലായിരുന്നു അല്ലെ?നന്ദി..

 15. ഇലഞ്ഞിപൂക്കള്‍ says:
  4 October 2011 at 19:51

  വായിച്ചു,, ആശംസകള്‍..

 16. bushra niruz says:
  5 October 2011 at 04:58

  ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം,ഈ അക്ഷരക്കൂട്ടങ്ങളില്‍ പുഞ്ചിരിയോടെ നിറയുന്നു..ആശംസകള്‍ക്ക് നിറഞ്ഞ നന്ദി

Post a Comment

Related Posts Plugin for WordPress, Blogger...