
...അവളുടെ ഈറന്‍ കണ്ണുകള്‍ അവളറിയാതെ അടഞ്ഞു .ഒരു വിറയലോടെ കൈകള്‍ മണല്‍ തരികളില്‍ പരതി....അയാളുടെ സ്പന്ദനം തന്നിലേക്ക് കുറ ച്ചുകൂടി യടുത്തെങ്കില്‍ എന്നവളുടെ കവിളിലേക്കു പടര്‍ന്നുകയറിയ "മോഹം" തിടുക്കം കൂട്ടി.അയാളുടെ ചുണ്ടുകള്‍ അപ്പോള്‍ അവളുടെ കവിളുകളില്‍ മൃദുവായമര്‍ന്നു.. കാതുകളില്‍ അയാളുടെ സ്നേഹ മന്ത്രങ്ങള്‍.പിറ് പിറുത്തു..അവളെ അമര്‍ത്തി ചുംബിച്ചു കൊണ്ടയാള്‍ തുടര്‍ന്നു.."നീയില്ലാതെ" 'നിന്‍റെ സ്നേഹമില്ലാതെ'... എനിക്ക് വയ്യ..നീ എന്‍റെതു മാത്രമാണ്..
അയാളുടെ സ്വരം ഇടറി..കടപ്പടുകളുടെയും ,ഉത്തരവാദിത്ത്വങ്ങളുടെയും നീര്‍ചുഴിയിലേക്കയാള്‍ പെട്ടെന്ന് വഴുതിവീണു.. മനസ്സ് ഞെരുങ്ങിയപ്പോള്‍ അയാള്‍ക്ക് ശ്വാസം മുട്ടി..എന്‍റെ പ്രണയം ഓര്‍മ്മത്താളുകളിലേക്ക് അടര്‍ന്നു വീഴാറായി നില്‍ക്കുകയാണോ?
എന്‍റെ പ്രണയിനി ,എന്‍റെ ചുംബനം കൊണ്ട് മോഹങ്ങളുടെ പട്ടുമെത്തയില്‍ എന്നോടൊപ്പം ശയിച്ചവള്‍.. എന്നിലില്ലാതാവുമോ ?അയാളുടെ ബോധ തലം ചൂടുപിടിക്കുകയായിരുന്നു
ഈ എരിഞ്ഞടങ്ങും നേരത്ത് എന്നിലേക്ക് പറ്റിചേര്‍ന്നിരിക്കുന്ന ഇവളെ ഞാന്‍ ഏതു കൊട്ടാരത്തിലെക്കാനയിക്കണം..മോഹങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വാക്കേറ്റമായി..
അയാള്‍ക്ക് അവളെ മുഴുവനായി തന്നിലെക്കലിയിക്കാന്‍ തോന്നി..ആരും കാണാതെ തന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമായോളിപ്പിക്കാന്‍ തോന്നി...
അയാളുടെ മൗനം അയാളെ സ്വയം പഴിക്കാന്‍ തുടങ്ങി.....ത്ഴുകിയകലുന്നത് ഉഷ്ണക്കാറ്റാ ണല്ലോ?.. അയാള്‍ വിയര്‍പ്പില്‍ അസ്വസ്ഥനായി..
സൂര്യന്‍ കടലിനിടിയിലെ സ്വപ്ന കൊട്ടാരത്തിലേക്ക് താഴാന്‍ തുടങ്ങി...സ്വപ്നങ്ങള്‍ കണ്ടു മയങ്ങാന്‍..
അവരുടെ മോഹങ്ങളുടെ ചരടഴിഞ്ഞു വീണപ്പോള്‍ ..അവളുടെ കുപ്പിവളകള്‍ പൊട്ടി അയാളുടെ നെഞ്ചിലമര്‍ന്നു,,
അയാളുടെ നെഞ്ചിലെ ദുഃഖങ്ങള്‍ വികാരങ്ങളുടെ കുത്തൊഴുക്കില്‍ പെട്ടു..അവളുടെ മുത്തുമാല പൂഴിമണലിലേക്ക് പൊട്ടി വീണു ചിതറി...
വീശിയകന്ന ഉഷ്ണക്കാറ്റില്‍ ദുഖങ്ങളും കണ്ണുനീര്‍ത്തുള്ളികളും അലിഞ്ഞലിഞ്ഞില്ലതെയായി...
ഒടുവില്‍ നിശ്വാസങ്ങള്‍ മാത്രം കേള്‍ക്കനായപ്പോള്‍ മണല്‍തരികളില്‍ അഴിഞ്ഞുകിടന്ന അവളുടെ മുടിയിഴകളില്‍ മുഖം ചേര്‍ത്തയാള്‍ തളര്‍ന്നു മയങ്ങി...
കടലിനടിയിലെ കൊട്ടാരം അവര്‍ക്കായി തുറക്കുകയായിരുന്നു..മുത്തുകളും വൈരങ്ങളും പതിച്ച ഉടയാടകള്‍ അണിഞ്ഞു തന്‍റെ പ്രണയിനി..അവളുടെ പുഞ്ചിരിയില്‍ അയാള്‍ ചുണ്ടുകള്‍ അമര്‍ത്തി..ഇറുകെ പുണര്‍ന്ന കൈകളില്‍ ഒരു ശൂന്യത..അയാള്‍ ചാടിയെഴുന്നേറ്റു
കൂരിരുട്ടില്‍ തപ്പിത്തടഞ്ഞു.. പാതിമറഞ്ഞ നിലാവിന് മങ്ങിയ വെട്ടം.അയാള്‍ക്ക് വഴിമുട്ടി....അയാള്‍ ചുറ്റും പരതി..പൊട്ടിയ വളപ്പൊട്ടുകളും മുത്തുകളും..മണല്‍ തരികളോടൊപ്പം അയാളുടെ കൈകളിലിരുന്നു വിറച്ചു...അയാള്‍ ഒരു ഭ്രാന്തനെപ്പോലെ ആര്‍ത്തിരമ്പുന്ന കടലിനെ ലക്‌ഷ്യം വെച്ചു.....

അയാളുടെ കാതുകളില്‍ അവളുടെ പൊട്ടിച്ചിരി മുഴങ്ങി..തന്‍റെ കരവലയത്തിലമര്‍ത്തി അയാള്‍ അവളെ തഴുകികൊണ്ടിരുന്നു..
6 October 2011 at 12:26
കടല്‍ തീരം എഴുതിയ പ്രണയാക്ഷരങ്ങള്‍
നന്നായിട്ടുണ്ട്.
ആശംസകള്‍
6 October 2011 at 12:35
അയാള്‍ക്ക് അവളെ മുഴുവനായി തന്നിലെക്കലിയിക്കാന്‍ തോന്നി..ആരും കാണാതെ തന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമായോളിപ്പിക്കാന്‍ തോന്നി... ... സ്വപ്നങ്ങൾക്ക് മീതെ യാഥാർത്ഥ്യം പല്ലിളിക്കുമ്പോൾ ഈ അലിയാനുള്ള മോഹം സത്യം ആയെങ്കിൽ എന്നറിയാതെ തോന്നിപോവും... (എന്നാലും നി എന്നിലലിയണ്ട... ഞാൻ പിന്നെ നിന്നെ എങ്ങിനെ ആലിംഗനം ചെയ്യും.. എന്ന് ഞാനും! നി എന്ന എന്നെ തന്നെ എന്നിൽ നിന്ന് വേറിട്ട് കാണിക്കുന്നതല്ലേ എന്റെ പ്രണയം)
8 October 2011 at 03:44
ചെറുവാടി നന്ദി..
8 October 2011 at 03:46
ഉണ്ടം പൊരി ..നന്ദി