എത്തിച്ചേര്‍ന്നിരിക്കുന്നതൊരു ശ്മശാനം.......! നിറയെ പൂമാലകളും ,പൂക്കളും,ചാംബ്രാണി പുകയും.........തമിഴരുടെ ആചാരങ്ങളാവാം....കുരുന്നുകളുടെ ശവകുടീരം പോലുമുണ്ടവിടെ....ഈ താഴ്വാരം ഇങ്ങിനെ.......?ഇന്നും ഓര്‍മ്മിക്കുമ്പോള്‍ ഹൃദയത്തിനോരിടര്‍ച്ച പോലെ ........സബി ചോദിക്കുന്നതപ്പോളാണ് ..കാതില്‍ വീണത് ...നമുക്ക് പോവാം....?പെട്ടെന്നാണ് എനിക്ക് ബോധോദയം ഉണ്ടായത്.....പിന്നൊന്നും ചിന്തിച്ചില്ല ഞങ്ങള്‍ ഓടുകയായിരുന്നു...മൊട്ടക്കുന്നിന്റെ മേലെ എത്തിയപ്പോള്‍...ഒരക്ഷരം മിണ്ടാന്‍ വയ്യാതായി...എത്ര നേരം അവിടിരുന്നു എന്നറിയില്ല...അവന്‍ വന്നു കവിളില്‍ തട്ടി...ആരെന്നോ കാറ്റ്...എന്‍റെ സ്നേഹിതന്‍...കുസൃതി കൂട്ടുകാരന്‍...
ക്ഷീണം കൊണ്ടൊന്നു മയങ്ങിപ്പോയതായിരുന്നു ഞങ്ങള്‍...കണ്ണുതുറന്നപ്പോള്‍ ഇരുളാവാറായിരിക്കുന്നു...........!ഇനി കുത്തനെ ഇറക്കമാണ്...ഞാനും സബിയും എഴുന്നേറ്റതും കൈകള്‍ കോര്‍ത്ത്‌പിടിച്ചു ഒരൊറ്റയോട്ടം .... ഓ.............അവനോടൊരു യാത്ര പറഞ്ഞില്ല..ഓട്ടത്തിനിടയില്‍ അവന്‍റെ കൂട്ടുകാരന്‍ വന്നതോര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു .....ഒരു വാക്ക് മേല്ലെയടര്‍ന്നു വീണു...വരാം ഇനിയും വരാം ഞങ്ങള്‍...പക്ഷെ പിന്നീടതോരിക്കലും ഉണ്ടായില്ല....ഇന്നും ആ മൊട്ടക്കുന്നു കൂടുതല്‍ സുന്ദരിയായി നില്‍ക്കുന്നുണ്ടാവാം...
വീടെത്തിയപ്പോള്‍ സബി മുങ്ങി......പിന്നെ എന്‍റെ ഊഴമായിരുന്നു.....അടിയുടെ വേദനയൊന്നും ഇന്ന് ഓര്‍ക്കുന്നില്ല...അതിലും കൂടുതല്‍............ 'കാലം'... മനസ്സിനെകിക്കൊണ്ടിരുന്നുവല്ലോ....
കറുത്ത പെണ്‍കുട്ടി..
----------------------------
സബിയുടെ അപ്പയെ കണ്ടാല്‍ ആരും പേടിക്കും ....സുന്ദരനോക്കെയാ ...പക്ഷെ നീണ്ടുരുണ്ട കണ്ണുകളില്‍ നിന്നും തീ പാറുന്നുണ്ടോ.......?ചിലപ്പോഴൊക്കെ എനിക്കങ്ങിനെ തോന്നിയിട്ടുണ്ട്...നല്ല ഉയരം,തടിച്ച ശരീരം,കണ്ടാല്‍ പേടിതോന്നുന്ന മീശയാണേലും കൊമ്പനല്ല...അദ്ധേഹത്തിന്റെ മുന്നില്‍ പൊയ് ചാടാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്...പാവം സബിയും അങ്ങിനെ തന്നെ....
അപ്പയാണെന്നു പറഞ്ഞിട്ടെന്തു കാര്യം...'.പെണ്ണിനെ പ്രസവിച്ചു വീണ്ടും'..... എന്ന കുറ്റത്തിന്..പേറു കഴിഞ്ഞു മടങ്ങിയെത്തിയ ...അമ്മയെ വീട്ടില്‍ കയറ്റാതിരുന്ന അപ്പ..അമ്മ കരഞ്ഞു തളര്‍ന്നിരുന്ന ആ വീട്ടു മുറ്റത്താണ് സബി പിച്ച വെച്ചത്.....'പൊട്ടന്‍ പോരാത്തതിന് ഒരു കൂനും'...എന്ന് പറഞ്ഞപോലെയായിരുന്നു............സബിയുടെ കാര്യം..പെണ്ണെന്ന ശാപം പോരാത്തതിന് കറുപ്പും...അതും കൂടിയായപ്പോള്‍ അപ്പക്ക് അവളെ കാണുന്നതെ കലിയായിരുന്നു..................അവളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ അയാള്‍ കലിതുള്ളി..എടുത്തുകൊണ്ടു പോ ഈ നാശത്തിനെ എന്നലറുമായിരുന്നു ...ഇതൊക്കെ കേട്ടു കേള്‍വിയാണവള്‍ക്ക് ...ഇതൊക്കെ കേള്‍ക്കുമ്പോള്‍ കണ്ണുനിറക്കാമെന്നല്ലാതെന്തു ചെയ്യാന്‍ .............
കുടുംബ മഹിമ പാടുമ്പോള്‍ ..സമ്പന്നതയുടെ നടുവില്‍ ,... അഹങ്കാരത്തിന്‍റെയും, തന്റെടത്തിന്റെയും വിത്ത് പടര്‍ന്നു പന്തലിച്ചതായിരുന്നു അപ്പയും, അപ്പയുടെ കുടുംബത്തിലെ പന്ത്രണ്ടു മക്കളും ..അവരുടെ മുന്നില്‍ പരിഹാസവാക്കുകളും,,നിന്ദയും ഏറ്റുവാങ്ങിയാണ്..പിച്ച വെക്കുന്നതെന്നു കുഞ്ഞു സബി അറിഞ്ഞില്ല... കാലം അവളുടെ കാതുകളെയും കണ്ണുകളെയും... അറിയിച്ച കഥകള്‍ അവളുടെ മനസ്സിന്റെ താളം തെറ്റിക്കുകയായിരുന്നു...ആരുമറിയാതെ മനസ്സെന്ന മരുഭൂമിയില്‍ അവള്‍ തൊണ്ട വരണ്ടു നിന്നു...സ്നേഹത്തിന്റെ ഒരു കണിക പോലും, ഒരു മരുപ്പച്ച പോലും കാണാതേ ...പലപ്പോളുമവള്‍ വിഭ്രാന്തമായി..(തുടരും)

7 Comments