കൂട്ടുകാരി നിനക്കായ്..



എന്‍റെ ഏകാന്തതയുടെ മൂകതയില്‍ ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ എന്‍റെ പ്രിയ കൂട്ടുകാരിയായിരുന്നു സബി...മനസ്സുകൊണ്ട്  ചിലപ്പോള്‍ ഞങ്ങള്‍ സംസാരിക്കും..ചിലപ്പോഴൊക്കെ അവള്‍ എന്നോട് ചേര്‍ന്നിരുന്നു ഒരുപാട് പാട്ടുകള്‍ പാടും..അവളുടെ സ്വര  മാധുര്യം എന്‍റെ മനസ്സില്‍ നിറയുന്ന തേന്‍കണങ്ങളാണ് ..ഒരിക്കല്‍  ചായ ക്കൂട്ടുകള്‍ കൊണ്ടവളെന്‍റെ   ചിത്രം വരച്ചു..അതിലേക്കു മിഴി നട്ടിരുന്നപ്പോള്‍..ആനന്ദം കൊണ്ടാണോ..സങ്കടം കൊണ്ടാണോ എന്നറിയില്ല എന്‍റെ കണ്ണുകള്‍ നനവാര്‍ന്നു...

ഞാന്‍ അറിഞ്ഞിരുന്നില്ല..........സബീ നീ വരക്കുമായിരുന്നോ?...ഞാന്‍ പതുക്കെ ചോദിച്ചു ..എന്‍റെ ചോദ്യം കേട്ടപ്പോള്‍ എന്തോ അവള്‍ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി...

അവളുടെ കൈകോര്‍ത്തു അന്ന് ഞാന്‍  ..മനോഹരിയായൊരു  നീലിമലക്കുന്നു കയറാന്‍ അവളെ കഷണിച്ചു..അതുകേട്ടപ്പോള്‍ അവള്‍ക്കും സന്തോഷമായിരുന്നു...ചേച്ചിമാരോടൊപ്പം തനിക്കു മാത്രം പാതി വരെ കയറിയിറങ്ങി പോരേണ്ടി വന്ന അന്ന് മുതല്‍ ഒരാഗ്രഹമാണ് അത്.... മണിക്കൂറുകള്‍ പിന്നിട്ടതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല..കഥകളും ..അനുഭവങ്ങളും,പങ്കുവെച്ചു..ഇഷ്ട്ടമുള്ള പാട്ടുകള്‍ പാടി  ..അവളെന്നോടോപ്പം അന്ന് സന്തോഷവതിയായിരുന്നു.. ..കുന്നിന്‍ ചരിവിലൂടെയുള്ള നടത്തം ഞങ്ങള്‍ അല്പം വേഗത്തിലാക്കി..മഞ്ഞു വീണു തുടങ്ങിയിരുന്നു..തിരികെ വീട്ടിലെത്തും വരെ ഒരു വിഭ്രാന്തി ഞങ്ങളെ പിന്തുടരുമെന്നു യാത്രയുടെ ആരംഭത്തില്‍ തന്നെ അറിയാമായിരുന്നു രണ്ടുപേര്‍ക്കും...

കാട്ടുപൂക്കളും പഴങ്ങളും ഒക്കെ എന്ത് രസമാ അല്ലെ..നടത്തത്തിനിടയില്‍ പഴുത്ത കാപ്പിക്കുരു  പറിച്ചവള്‍ക്ക്  നല്‍കി.ഞാന്‍ ചോദിച്ചു...
അതിനവളില്‍ നിന്ന് മറുപടിയൊന്നുമില്ല ..

എവിടെ നിന്നോ,മനം മടുപ്പിക്കുന്നപോലെ ...............നനഞ്ഞു   ചതഞ്ഞ ..പൂക്കളുടെ ഗന്ധം....തലകറങ്ങുന്നോ  ,തല വേദനിക്കുന്നോ ... എന്താണെന്ന് പറയാനാവുന്നില്ല...അവളുടെ കൈകള്‍ എന്‍റെ കയ്യിലിരുന്നു  വിറക്കുന്നു...ശ്വാസത്തിനും ഇടിപ്പിനും ഒക്കെ വേഗത കൂടി...നിശബ്ദതയില്‍  ഭയത്തിനു  ആഴം കൂടുമെന്നെനിക്കപ്പോള്‍ മനസ്സിലായി.............പിന്നെയെടുത്ത ചുവടൊന്നു മുന്നോട്ടെടുത്തു വെക്കാനോ...പിന്നോട്ട് വലിക്കാനോ...പറ്റാതെ ഞങ്ങള്‍ ഭയന്ന് പോയി.....(തുടരും)

9 Response to "കൂട്ടുകാരി നിനക്കായ്.."

  1. ഫസലുൽ Fotoshopi says:
    29 September 2011 at 02:45

    സംഭവം കൊള്ളാം, പക്ഷെ തുടങ്ങുന്നതിനു മുൻപേ നിർത്തിക്കളഞ്ഞത് ഒട്ടും ശരിയായില്ല. ഏഷിയാനെറ്റ് സീരിയൽ പോലെ വല്ലാണ്ട് എപ്പിസോഡിക്കാണ്ട് വേഗം വേഗം പോരട്ടെ...

  2. uNdaMPoRii says:
    29 September 2011 at 03:16

    സസ്പെൻസ്സ്.....! മുള്ളുമ്മെ നിർത്തുവാ

  3. bushra niruz says:
    29 September 2011 at 03:26

    ഓ വായിച്ചോ ...ഞാന്‍ പരിപ്പുവട നേര്‍ച്ച നേര്‍ന്നിട്ടാ പോസ്റ്റിയത് ..പോസ്ട്ടങ്ങിനെ നീണ്ടുപോകാനും ...ഫസ് ലുനെ പോലെ ആളുകളെ പരീക്ഷിക്കാനും ഹിഹി ..ചുമ്മാ പറഞ്ഞതാണേ...

  4. bushra niruz says:
    29 September 2011 at 03:31

    സസ്പെന്‍സോ..ഓഹോ അപ്പോള്‍ ആളുകളെ എന്‍റെ അക്ഷരങ്ങളാകുന്ന മുള്ളില്‍ നിര്‍ത്തുന്നുവെന്നും ..നിങ്ങളുടെ പ്രോത്സാഹനം കൊണ്ടെനിക്ക് കിട്ടുന്ന പേനകള്‍ കൊണ്ടെങ്ങിനെലും എഴുതി തീര്‍ക്കു എന്‍റെ കൊച്ചെ എന്നല്ലേ ഉണ്ടുസ് പറഞ്ഞെ..ഹും...ഒക്കേം എനിക്ക് മനസ്സിലായി പൊയട്ടോ

  5. Yasmin NK says:
    29 September 2011 at 08:13

    ആശംസകള്‍. തുടര്‍ന്നും എഴുതൂ...

  6. അഭിഷേക് says:
    29 September 2011 at 09:33

    alukalkkennum suspens eshtamanu. aasamsakal

  7. bushra niruz says:
    29 September 2011 at 09:38

    മുല്ലക്ക് എന്‍റെ സ്നേഹം നിറഞ്ഞ നന്ദി...

  8. bushra niruz says:
    29 September 2011 at 09:40

    അഭിഷേക്...നന്ദി...തുടര്‍ന്നും ഈ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ...

  9. bushra niruz says:
    1 October 2011 at 19:29

    @kumaran.............:)

Post a Comment

Related Posts Plugin for WordPress, Blogger...