രാവ്


ഇന്നലെ രാവിനോട്‌ ഞാന്‍
ഉറങ്ങുന്നില്ലേ?
ഇല്ല..!
ഞാന്‍ ഉണരുകയാണ്
അതെന്തേ?
ഉറങ്ങുന്ന ഭൂവിനെ,
ജീവജാലങ്ങളെ
ഉറക്ക് പാട്ടുകൊണ്ട്
നിദ്രയുടെ ഭാവതലങ്ങളില്‍
എത്തിക്കുന്നു ഞാന്‍
എന്‍റെ നക്ഷത്രക്കണ്ണുകള്‍
തിളങ്ങുമ്പോള്‍
നോവിന്‍റെ മിഴികളില്‍
കണ്ണീര്‍ തിളക്കമുണ്ടാവും
സ്നേഹം നിറയും കണ്ണില്‍
പുഞ്ചിരിത്തിളക്കം !!
പ്രേമം പൂക്കും ഹൃത്തില്‍
തരളമാം ഭാവം !!

ശാപങ്ങളെറ്റു വാങ്ങുമ്പോളും
എന്‍റെ കറുത്ത മേനിയില്‍
ഹൃദയമാകും വെണ്ണിലാവു
ശാന്തമായ് ചിരി തൂവുന്നു
നിന്നോടിനി പറഞ്ഞിരിക്കാന്‍
നേരമില്ല
ഉറങ്ങട്ടെ ഞാന്‍ പുലരാറായി

0 Response to "രാവ്"

Post a Comment

Related Posts Plugin for WordPress, Blogger...