സ്വരാ നീ

സ്വരാ നീ പാടുന്നുണ്ടോ?
നിന്‍റെ സ്വരം ശ്രുതി ചേര്‍ത്ത്
എന്‍റെ മനം ഇന്നലെ പാടി
താളം, ഹൃദയത്തില്‍ തുടിച്ചു
എന്നോട് മന്ത്രിച്ചു..
.കാണാതെ മിഴി നനഞ്ഞെന്നു..

നിന്‍റെ കണ്ണുകളില്‍ സ്വപ്നങ്ങള്‍
കഥ പറഞ്ഞിരുന്നു..
കേള്‍ക്കാന്‍ കൗതുകം എങ്കിലും
കണ്ണുകള്‍ വിടര്‍ന്നത് നിന്നെ നോക്കി,
നിന്‍റെ വരികളില്‍ സ്നേഹരാഗം

സ്വരാ നീ പാടുന്നുണ്ടോ?
നിന്നെ തേടി വന്നിരുന്നു ഞാന്‍
നാം പാടി പൂത്ത വസന്തവനിയില്‍
ഒന്നും പറയാതെ പൂക്കള്‍ മൗനം
നിന്നെ കാണാതെ മൊഴി
കള്‍ ഇടറുന്നു
അനുസ്വരങ്ങള്‍ക്ക് നടുവില്‍ നീയുണ്ടോ?

2 Response to "സ്വരാ നീ"

 1. മനോജ് കെ.ഭാസ്കര്‍ says:
  25 November 2011 at 06:11

  സ്വരാ നീ പാടുന്നുണ്ടോ?..
  അനുസ്വരങ്ങള്‍ക്ക് നടുവിലെ സ്വരമായി ഒരു കവിത.. ആശംസകള്‍...

 2. bushra niruz says:
  14 December 2011 at 23:29

  nanni manoj..

Post a Comment

Related Posts Plugin for WordPress, Blogger...