ഞാന്‍ കവയിത്രിയല്ല ..

ഞാന്‍ കവയിത്രിയല്ല
എന്‍റെ തൂലികയില്‍
ജന്മമെടുത്തോരക്ഷര
ക്കൂട്ടങ്ങള്‍ക്ക്
ഒരേ ഗന്ധവും
ഒരേ രുചിയും
ആയിരുന്നു


നിറങ്ങള്‍
മാറിയെത്തുമ്പോള്‍
അവയെ കൂട്ടുകാര്‍
കവിതയെന്നു
ചൊല്ലി വിളിച്ചു. 


സ്നേഹിക്കുന്നു ഞാന്‍
കവിതേ നിന്നെ

പ്രണയിക്കുന്നുമുണ്ട്
നിറഞ്ഞ മനസ്സാല്‍


നീ ദുഃഖം തരില്ലെന്ന്
നിശ്ചയം
എങ്കിലും....


കുത്തിക്കൊറി
യിട്ടതെല്ലാം

ഈ  മനോതാളം
ഇടറാതിരിക്കാന്‍ 
 
കവിതയെ ഞാന്‍
അറിയുമ്പോള്‍
കവിതയെ ഞാന്‍
കാണുമ്പോള്‍
കവിതയെ ഞാന്‍
രുചിക്കുമ്പോള്‍..


മറുവശത്തെന്‍   മനം
എന്നോട് വീണ്ടും...
നിന്‍റെ വരികള്‍ കവിതയല്ല
നീ കവയിത്രിയുമല്ല


ഉറക്കെപ്പറയുന്നതുണ്ട്
ഞാന്‍ എങ്കിലും
കേള്‍ക്കുന്നില്ലാരുമേ..


ഈ വഴിക്കന്യമായ്
നിന്ന് പോകുമീ
ഞാനെന്ന സത്യം


അണക്കുന്നു ഞാന്‍
സ്വയം കണ്ണീരോടെ...

12 Response to "ഞാന്‍ കവയിത്രിയല്ല .."

 1. Anonymous Says:
  20 September 2011 at 21:49

  ആരുപറഞ്ഞു ആണെന്ന്?

 2. bushra niruz says:
  21 September 2011 at 00:39

  ചുമ്മാ ഞാന്‍ തന്നെ ഒന്ന് പറഞ്ഞു നോക്കീതല്ലേ..അല്ലാതെ ആര് പറയാന്‍ :)

 3. moideen angadimugar says:
  21 September 2011 at 00:54

  കവിയത്രിയായി മാറട്ടെ... ആശംസകൾ.

 4. noblethomas says:
  21 September 2011 at 01:35

  കവിത മഴമേഘമാണ്
  അതിനു പെയ്യാതിരിക്കാനാവില്ല

 5. MyDreams says:
  21 September 2011 at 05:47

  :)

 6. bushra niruz says:
  21 September 2011 at 15:19

  മൊയ്ദീന്‍
  ‍...സ്നേഹത്തോടെ ഒരുപാട് നന്ദി
  ..

 7. bushra niruz says:
  21 September 2011 at 15:24

  noble....മഴ പെയ്തു മണ്ണും മനസ്സും കുളിര്‍ക്കട്ടെ അല്ലെ..വായിച്ചതില്‍ നന്ദി കൂട്ടുകാരാ

 8. bushra niruz says:
  21 September 2011 at 15:27

  my dream..സ്നേഹത്തോടെ തിരികെയും ഒരു പുഞ്ചിരി...

 9. deeps says:
  21 September 2011 at 19:32

  That must be poet’s mind playing tantrums ha? :P
  Well, let not this light be extinguished!!

 10. bushra niruz says:
  21 September 2011 at 20:44

  deeps....ഈ പ്രോത്സാഹനം.ഈ കുഞ്ഞു ബ്ലോഗിന് എന്നും ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിക്കുന്നു ..സ്നേഹത്തോടെ....

 11. നാരദന്‍ says:
  22 September 2011 at 07:19

  ഞാന്‍ കവയിത്രിയല്ല

  അതാണ്‌

  ഞാനെന്ന സത്യം
  എങ്കിലും ശ്രമിക്കാമല്ലോ
  ആശംസകള്‍

 12. bushra niruz says:
  24 September 2011 at 17:59

  @നാരദന്‍... ശ്രമിക്കുന്നുണ്ട്... പ്രതീക്ഷിക്കുന്നുണ്ട് ചെറുതായി..സ്നേഹത്തോടെ നന്ദി..

Post a Comment

Related Posts Plugin for WordPress, Blogger...