മിഴിനീര്‍ മൊഴി


മഴയെത്തുമ്പോള്‍മാത്രം

കിന്നരിക്കാനും

കൂടൊരുക്കാനുമെത്തുമീ

സ്വര്‍ണ്ണ തൂണുകളിലെ

കുഞ്ഞിക്കിളിക്കൂട്ടങ്ങള്‍ക്കും

മുറ്റത്തെ കട്ടമുല്ലച്ചോട്ടിലെ

കുഞ്ഞിളം കാറ്റിനും

മൂന്നര വയസുകാരന്‍

മൂവാണ്ടന്‍ മാവിനും

എന്നോട് തെറ്റിപ്പിരിഞ്ഞു

അവിടങ്ങിവിടങ്ങായി

ചിതറിപ്പൂക്കുന്ന

പത്തുമണിപ്പൂക്കള്‍ക്കും

അവളോട്‌സ്നേഹം

കുറഞ്ഞെന്ന മട്ടില്‍പരിഭവിക്കും

നാലുമണിപ്പൂക്കള്‍ക്കും

നാലുവയസു കൊണ്ടൊരു

പൂക്കുല മാത്രം നല്‍കി

ചില്ലിട്ട ജാലകതിന്നപ്പുറമെന്നെ

നോക്കി കണ്ണിറുക്കും

ജാഡക്കാരി

കണിക്കൊന്നക്കുംനടുവില്‍

ഓര്‍മ്മകളുടെ ചായക്കൂട്ട്

പടര്‍ന്നൊഴുകിയൊലിക്കും

വേദനയൊളിപ്പിച്ചു

വെറുതെ മന്ദഹസിക്കുന്നെന്‍റെ

ദിനരാത്രങ്ങള്‍. ‍.

ഓടിത്തളര്‍ന്ന കാലവും

തേടിത്തളര്‍ന്ന മനസും

പിന്നെയും ഓടുന്നു

എങ്ങോട്ടെന്നില്ലാതെ

കാലംഎനിക്ക് വെച്ച്നീട്ടിയ

സ്നേഹം

എന്നുള്ളിലലിഞ്ഞിരിക്കെ,

അന്യതയുടെ മുള്‍മുനകള്‍

ഹൃദയത്തെ അനാധമാക്കുന്നുവീണ്ടും..

ഇതെന്‍"മിഴിനീര്‍ മൊഴി"

3 Response to "മിഴിനീര്‍ മൊഴി"

 1. uNdaMPoRii says:
  13 August 2011 at 23:55

  ഇതെൻ മിഴിനീർ മൊഴി!

  നിൻ ചിരിയഴക് തേടി, കൺകോണുകളിലെ നിഷ്കളങ്കതയുടെ ആരാധകരായി നിനക്ക് ചുറ്റും കിളികളും പൂക്കളും കൌതുകം നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുമ്പോൾ.., കണ്ണുകൾക്ക് മിഴിനീർ കൊണ്ട് മറ കെട്ടി അധരങ്ങൾക്ക് വിഷാദം കൊണ്ട് മൂടുപടമണിഞ്ഞ് അവയെ നി നിരാശരാക്കിക്കൊണ്ടേ ഇരിക്കുന്നു…

  നിന്റെ ചിരി വിടരാൻ അവ എന്നും വിടരുന്നു.. നിരാശരായി പൊഴിയുന്നു..
  നിന്റെ പിടയുന്ന കണ്ണുകളുടെ തിരയിളക്കം കാണാൻ എന്നും അവ പറന്നടുക്കുന്നു.. നിരാശരായി പിന്നെയും അകലുന്നു…

  നിന്റെ കൺനീലിമക്കും അധരങ്ങൾക്കും വളമൂട്ടാൻ ഒരു താലം സ്നേഹവുമായി നിന്നെ പുൽകാൻ വന്നോരും.. ഒഴുക്കിൽ ദ്വീപിലേക്കടുക്കുന്ന തോണികളെന്ന പോലെ നിന്നരികിലെത്തുമ്പോളേക്ക് ഒഴുക്കെടുത്ത് വീണ്ടും ദൂരെയകറ്റുന്നു.. ഒഴുക്കിനുമെതിരെ തുഴഞ്ഞ് നിന്നെ ചുറ്റുന്നൊരു തോണിയായിവനും…

 2. bushra niruz says:
  15 August 2011 at 03:57

  ജെഫുനും,ദുബൈക്കാരനും,ഉണ്ടമ്പോരിക്കും, ശ്രീക്കുട്ടനും നന്ദി..ഇനിയും നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും പ്രതീക്ഷിക്കുന്നു

 3. ലിനു ആര്‍ കെ നായര്‍ says:
  18 August 2011 at 00:55

  ഈ കവിതയാണ് ആദ്യത്തെ മൂന്നു എന്നതില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്‌

Post a Comment

Related Posts Plugin for WordPress, Blogger...