തമസ്സിന്‍റെ വീഥിയില്‍ ..

പ്രഭാതം എനിക്കെന്തിഷ്ട്ടമാണെന്നൊ!!
പ്രദോഷം എനിക്കേറെ ഭയവും..
എന്നിട്ടുംപ്രഭാതം കാണാനെനിക്കായില്ല
വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നെന്‍
മോഹങ്ങള്‍ക്ക് ചിറകു വിടര്‍ത്താന്‍
സ്വപ്നങ്ങള്‍ അരുതെന്ന് വിലക്കീട്ടും
നിറമണിഞ്ഞു ആശിച്ച രാഗങ്ങള്‍ മൂളി
എകാന്തതക്കും മധുരമുണ്ടെന്നു
ഞാനറിയുകയായിരുന്നു
സ്നേഹത്തിന്‍ പവിഴമുത്തുകള്‍
കാണുന്നവര്‍ക്കൊക്കെ വാരിക്കൊടുത്തു
ആ മുത്തുകളെല്ലാം അര്‍ത്ഥമില്ലാതെ
നിലത്തു വീണെന്‍റെ കാല്‍ച്ചുവട്ടില്‍
തന്നെ വന്നു നില്‍ക്കുകയായിരുന്നു
എങ്കിലും നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍
ബാല്യകൌമാരങ്ങളും,പാതി യവ്വനവും
കാലം കവര്‍ന്നെടുത്തിട്ടും
മനസ്കട്ടിയുള്ള ഇരുമ്പഴികള്‍ക്കുള്ളില്‍
നിന്നും,കനത്ത ഇരുട്ടറക്കുള്ളില്‍ നിന്നും
വെളിച്ചം കണ്ട സന്തോഷം
സ്വയം ആസ്വതിക്കയായിരുന്നു

4 Response to "തമസ്സിന്‍റെ വീഥിയില്‍ .."

  1. Jefu Jailaf says:
    14 August 2011 at 02:11

    തണുത്ത പുലരികള്‍ ഇനിയും പുലരട്ടെ.. ആശംസകള്‍..

  2. ഒരു ദുബായിക്കാരന്‍ says:
    14 August 2011 at 05:53

    വായിച്ചു..കൊള്ളാം..അക്ഷരതെറ്റുകള്‍ ഉണ്ട്..തിരുത്തണേ.. യൌവ്വനവും ആണ് യവ്വനവും അല്ല..അതുപോലെ ആസ്വതിക്കയായിരുന്നു എന്നല്ല 'ആസ്വദിക്കയായിരുന്നു' എന്നാണ്...ആശംസകള്‍.

  3. ലിനു ആര്‍ കെ says:
    18 August 2011 at 00:52

    നന്നായിട്ടുണ്ട് ...പിന്നെ ബ്ലോഗ്‌ സ്റ്റൈല്‍ ഒക്കെ ഒന്ന് ഡെവലപ്പ് ചെയ്യണേ

  4. bushra niruz says:
    15 September 2011 at 07:39

    ദുബായിക്കാരാ, അക്ഷരത്തെറ്റ് മനപൂര്‍വ്വമല്ലട്ടോ ക്ഷമിക്കണം..വന്നതില്‍ സന്തോഷം
    ജെഫു,സ്നേഹത്തോടെ നന്ദി..

Post a Comment

Related Posts Plugin for WordPress, Blogger...