കണ്ണന്‍റെ രാധ


ഉണ്ണിക്കണ്ണനിന്നെന്‍റെ
മനസിലെ സങ്കടമായി
കുഞ്ഞു നാളിലെന്നും
കാണുന്ന ചിത്രങ്ങളിലും
വേഷമിട്ടരങ്ങേറുന്ന
ഉണ്ണിക്കണ്ണന്‍മാരിലും
കൗതുകമൂറി കണ്ടിരുന്നു
ഞാനവനെ കണ്ണ് നിറയെ
കണ്ണടച്ചിരുന്നവനെ
വീണ്ടുമോര്‍ക്കുന്നതും
ഇന്നുമോര്‍മ്മിക്കുന്നു
എന്നാലെന്തിനവനെ
കരിനീല ചായം പൂശി
എന്നു തെല്ലു പരിഭവിച്ചു
തീരും മുന്നേ,കണ്ണില്‍ നിറയും
പിന്നെയുമവന്‍ കണ്ണന്‍
മയില്‍പീലിയും,ഓടക്കുഴലും
കണ്ണില്‍ തിളക്കവും
ചൊടിയില്‍ നിറയെ
പുഞ്ചിരിയുമായെന്നി
ലെന്നും നിറഞ്ഞു കണ്ണന്‍
അങ്ങിനെ,
മനസും ഞാനും വളര്‍ന്നു
വാനോളം സ്നേഹം
സ്വപ്നം കണ്ടു മയങ്ങി
കണ്ണനെ തേടി ഞാന്‍ അലഞ്ഞു
അമ്മതന്‍ വിരല്‍ തൂങ്ങി
നാണം മറക്കാത്ത കണ്ണന്‍
രാധയോടൊത്തു നൃത്തം
ചെയ്യുമെന്നുണ്ണി കണ്ണന്‍
അന്നേരം ആദ്യമായ്
എന്നുള്ളുപിടഞ്ഞു ‌
രാധയെവിടെ?
കണ്ണനെമോഹിച്ച
കണ്ണനെ സ്നേഹിച്ച
രാധയുടെ കണ്ണീരാണോ
എന്‍റെ കണ്ണുകളിലൂടുതിര്‍ന്നത്‌
നനവില്‍ കുതിര്‍ന്ന
നൂറു ചോദ്യങ്ങള്‍
എന്നാല്‍
ഒന്നുമറിയാതെ ഉണ്ണികുട്ടന്‍
ഓടിത്തിമിര്‍ക്കയാണ്
ഓര്‍മ്മകളുടെ വസന്തവനിയില്‍....

7 Response to "കണ്ണന്‍റെ രാധ"

  1. ശ്രീക്കുട്ടന്‍ says:
    15 August 2011 at 02:43

    നല്ല വരികള്‍....

  2. ശ്രീക്കുട്ടന്‍ says:
    15 August 2011 at 02:44

    എന്തിനാണ് വേര്‍ഡ്‌ വെരിഫിക്കേഷന്‍.കമന്റ് ഇടുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടി മടിക്കും...

  3. Unknown says:
    16 August 2011 at 03:01

    ഒന്നുമറിയാതെ ഉണ്ണികുട്ടന്‍
    ഓടിത്തിമിര്‍ക്കയാണ്

    ഉണ്ണിക്കണ്ണന്‍ അല്ലെ?

    കവിത കുഴപ്പമില്ല.

  4. ജെ പി വെട്ടിയാട്ടില്‍ says:
    16 August 2011 at 09:31

    കവിത കൊള്ളാം

  5. ലിനു ആര്‍ കെ says:
    18 August 2011 at 00:48

    കൊള്ളാട്ടോ ....ഇനിയും എഴുതണേ.....

  6. mayilpeili says:
    21 August 2011 at 18:27

    കണ്ണന്റെ ജന്മസാഫല്യമായിരുന്നവൾ.....കല്പാന്തങ്ങളോളം ഇന്നും നിലക്കാത്ത പ്രണയം പങ്കുവെച്ചവർ......ഇന്നും നിറഞ്ഞുകത്തുന്ന പ്രണയത്തിന്റെ പ്രതീകങ്ങളായ് മനസ്സിനെ യമുനാതീരത്തിന്റെ വൃന്ദാവന
    ഗീതമായൊഴുകുന്നവൾ....കണ്ണന്റെ രാധ...!!

  7. bushra niruz says:
    15 September 2011 at 07:31

    താന്തോന്നി,ജെ പി ,ശ്രീ ..വന്നതില്‍ സന്തോഷം..വായിച്ചതില്‍ അതിലേറെയും..

Post a Comment

Related Posts Plugin for WordPress, Blogger...