ഓണം പൊന്നോണം


ചിങ്ങം പിറന്നു
ഓണം ചിരിച്ചു
പൂക്കള്‍ ഉണര്‍ന്നു
മനസ്സുകള്‍ നിറഞ്ഞു
കുയിലുകള്‍ പാടി

ഓണം പൊന്നോണം വന്നേ
ഓണം തിരുവോണം വന്നേ

ഉണ്ണികള്‍ക്കാവേശം
തരുണികള്‍ക്കാമോദം
 കണ്ണുകള്‍ക്കാനന്ദം
കേരളമൊട്ടാകെ
ആഹ്ലാദം പാടി

ഓണം പൊന്നോണം വന്നേ
ഓണം തിരുവോണം വന്നേ

പൂക്കളം നിരന്നു
പകലോന്‍ തിളങ്ങി
നാരികള്‍ ചമഞ്ഞു
ഓണത്തപ്പനോ
നാടുകണ്ടു
നാട്ടു പൂക്കളം കണ്ടു
ഇറയത്തിരുന്നിലയില്‍
സദ്യയും ഉണ്ടുമോദം

2 Response to "ഓണം പൊന്നോണം"

 1. ratheesh krishna says:
  19 August 2011 at 02:47

  പൂക്കളുടെ
  ഓണക്കോടിയുടെ
  നിറങ്ങളില്ലാത്ത
  ഓണത്തിന്‍റെ ഓര്‍മ്മകളില്‍
  ആഹ്ലാദം ഒരു കൌതുകം...

  ഓണാശംസകള്‍...്തിന്‍റെ ഓര്‍മ്മകളില്‍
  ആഹ്ലാദം ഒരു കൌതുകം...

  ഓണാശംസകള്‍...

 2. ശ്രീക്കുട്ടന്‍ says:
  19 August 2011 at 22:27

  വിമര്‍ശനമാണെന്ന് കരുതരുത്‌ ട്ടോ.സംഭവം ഇഷ്ടായില്ല..കവിതയാണെന്ന തോന്നലുണ്ടായില്ല.വാക്കുകള് നിരത്തിവചിരിക്കുന്നത പോലെ....

Post a Comment

Related Posts Plugin for WordPress, Blogger...