വരയുടെ സ്മരണ

കുഞ്ഞു കാലത്തേ
കുഞ്ഞോര്‍മ്മകളില്‍
പരതിയപ്പോള്‍
മിഴി പിടഞ്ഞതീ
നുറുങ്ങു കാര്യത്തിനോ?
ചിന്തകളും,ഏകാന്തതയും
സംഗീതവും, മൗനവും
കൂട്ടായിരുന്നൊരു
കുഞ്ഞുബാല്യം
പുസ്തകത്താളുകളില്‍
പെന്‍സില്‍ ചിത്രങ്ങളെ
മിഴിവുറ്റതാക്കി,
കണ്ണുകള്‍ വിടര്‍ത്തി ഞാന്‍
നോക്കിയിരിക്കുമല്‍പ്പമാ
ചിത്രങ്ങളിലേക്ക്
ഒരിക്കല്‍ അമ്മയും
സഹായിയും
അടുക്കളപ്പുറത്തു 
നിന്നക്കി പ്പറഞ്ഞു
വര നല്ല വര
വരും നല്ലൊരു തലവര!!
ഉത്സാഹം കൊണ്ട്
പുസ്തകത്താളുകള്‍
തികയാതെ യായി!
വരയില്‍ ലയിച്ചൊരു നാളില്‍
അമ്മവിളി കേട്ടുമില്ല
വന്നമ്മ മുന്നില്‍ കോപമായ്
പിച്ചിയേറിഞ്ഞതെന്‍
തലവരയും.


കാലങ്ങള്‍ കൊഴിഞ്ഞു വീണു
കോലങ്ങളും മാറി..നിറക്കൂട്ട്‌ ചേര്‍ത്ത് ഞാന്‍
വരച്ചു ,വര്‍ഷങ്ങള്‍ക്കു ശേഷം,

ഒരു മന്ദഹാസമെന്നോടു  ചൊല്ലി..
ഓര്‍മ്മിക്കാന്‍ ഒരു നുറുങ്ങു,
ഇന്നോളം മറന്നിടാതെ !!


2 Response to "വരയുടെ സ്മരണ"

 1. ഷാജു അത്താണിക്കല്‍ says:
  21 August 2011 at 02:35

  വര കൊള്ളാം
  എഴുത്ത് ഒന്ന് കൂടി നന്നാകണം

 2. വീണ്ടും ചന്ത്രോധയം says:
  25 August 2011 at 02:56

  കൂടുതല്‍ ഒന്നും അറിയില്ലെങ്കിലും ... വായിച്ചു ഇഷ്ടമായി.. പൊഴിയുമെന്നറിഞു കൊണ്ട് വിരിയുന്ന പുഷ്പങ്ങള് പോലെ ..എല്ലാവരും ആഗ്രഹിക്കുന്നു.. ആഗ്രഹങള് സ്വപ്നങള്ക്കു വഴിമാറൂന്നു.. സ്വപ്നങള് മൊഹങള്ക്കും ..... വരക്കണം....എഴുതണം.....ഇഷ്ടമായീ

Post a Comment

Related Posts Plugin for WordPress, Blogger...