കാത്തിരിപ്പ്‌..

ആദ്യമായെഴുതുന്നൊരു കഥ .അതെന്‍റെ കുഞ്ഞിക്കിളികളെ പ്പറ്റിതന്നെയാവട്ടെ.വായിക്കാന്‍ ഇഷ്ട്ടമില്ലെങ്കിലും ഒന്നോടിച്ചെങ്കിലും വായിക്കണേ.കള്ളക്കഥയൊന്നുമല്ലെട്ടോ.എന്നാല്‍ കാര്യമായി ആസ്വദിക്കത്തക്ക    ഒരു കഥയും ഇതിലില്ലതാനും.എന്നാലും എനിക്കൊരുപാടിഷ്ട്ടമുള്ള എന്നെ സന്തോഷിപ്പിക്കുന്ന ചുരുക്കം ചില കാര്യങ്ങളില്‍ ഒന്ന്.അതെഴുന്നതിലും ഞാനിത്തിരി ആനന്ദം അനുഭവിക്കട്ടെ .ഒരു നഷ്ട്ടമില്ലാത്ത കാര്യമല്ലേ ..മുഖവുര കൂടിപ്പോകുന്നു അല്ലെ. എനിക്കും തോന്നി.

 

എന്‍റെ വീട് ,പൂക്കളും മനോഹരമായി വിരിച്ച പച്ചപ്പുല്ലും നിറഞ്ഞ എന്‍റെ വീട്ടു മുറ്റം.ഇറയത്തേക്കു   ചാഞ്ഞു ഒരുമൂവാണ്ടന്‍  മാവും പേരയും ഉടലോടുടല്‍ ഉരുമ്മി നില്‍ക്കയാണ്‌.പ്രണയിച്ചോട്ടേന്നേ അവര്‍..അങ്ങോട്ടെക്ക് നോക്കേം വേണ്ട ഇങ്ങു പോരേ..ഇതിനിടയില്‍ വാപ്പിച്ചിടെ വക പച്ചക്കറിത്തോട്ടവും. ഈ പച്ചക്കറി എന്നും കുശുമ്പേടുക്കും ,കൂടെ പുള്ളിയും .എന്‍റെ റോസാച്ചട്ടിയിലും, ലില്ലിച്ചട്ടിയിലുമൊക്കെ  കാരണോര്‍ കാന്താരിത്തൈ   ,പച്ചമുളകു‌തൈ   ഒക്കെ നടും.പൂക്കള്‍ക്ക് ചുറ്റും നില്‍ക്കുന്ന തൈകള്‍ കാണുമ്പോ ഇടി കൂടുകയല്ലാതെ മറ്റെന്തു വഴി.അവസാനം പുള്ളി ഒത്തുതീര്‍പ്പാക്കും.എങ്ങിനെയെന്നോ?തൈ വലുതാകുമ്പോ പറിച്ചുമാറ്റിനടാം.ഇതും പറഞ്ഞങ്ങു മൂപ്പര്‍ അവസാനം ന്‍റെ ചട്ടി കയ്യേറും.അങ്ങിനെ വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്‍റെ പൂക്കളില്‍ പലതും.ആരോട് പറയാന്‍?ആര് കേള്‍ക്കാന്‍?വായിക്കണ നിങ്ങള്‍ക്കു പോലും ണ്ടാവില്ല ഇച്ചിരി ദെണ്ണം ..ആ ..അത് പോട്ടെ... അപ്പൊ , വീട്ടു മുറ്റം വരെയായി ല്ല്യെ .ഇനി എന്‍റെ ഇറയം ആണ്.അതായത് പൂമുഖം.ഈ വരാന്തയില്‍ മൊത്തം നാല് തൂണുകളാണുള്ളത്.നാലും സ്വര്‍ണ്ണ ത്തൂണുകള്‍ .
സ്വര്‍ണ്ണം ന്നു പറയുമ്പോ ഒരു ഗ്രാം തങ്കം.അല്ലെങ്കില്‍ വേണ്ട ഗോള്‍ഡ്‌ കവറിംഗ് ..ഛെ.... ഇത് ശെരിക്കും പിച്ചള ത്തൂണുകള്‍ ..ഈ തൂണുകള്‍ക്കു മേലെ വിടര്‍ന്ന പൂവിതളുകള്‍ പോലെയിരിക്കും.അതിനുംമെലെ പ്ലാറ്റ്ഫോം പോലെയാണ്. സുഖമായൊരു വീടൊരുക്കാം നമുക്കല്ലെട്ടോ കിളികള്‍ക്ക് .ഒന്നല്ല ഒരു മൂന്നെണ്ണം .എനിക്കാണെങ്കില്‍ കിളികള്‍ ന്നു പറഞ്ഞാല്‍ പെരുത്തിഷ്ട്ടാ .അങ്ങിനൊരു ദിവസം പതിവുപോലെ പുലര്‍ച്ചെ ഇറയത്തു വന്നു വാ നോക്കിയിരിക്കുകയാണ് (വാ നോക്കുന്നത് പ്രകൃതിയെ ആണെട്ടോ)പെട്ടെന്ന് കുറെ കുഞ്ഞി ക്കിളികളുടെ കരച്ചില്‍!!അയ്യോ,..അതെവിടെ?ഞാനെല്ലായിടതും നോക്കി കാണുന്നില്ല .അപ്പോഴാണ്‌ മേലോട്ട് നോക്കാന്‍ തോന്നിയത് .ഹായ്!! ഒരു കുഞ്ഞു കിളിക്കൂട്‌.അതില്‍ നിറയെ കുഞ്ഞിക്കിളികളുടെ കരച്ചില്‍ ഒരഞ്ചെട്ടണ്ണം ഉണ്ടാവും ഞാന്‍ ഉറപ്പിച്ചു .കാണാന്‍ എനിക്ക് ധൃതിയായി .അപ്പോഴേക്കും ഉമ്മറത്ത്‌ കാരണോര്‍ പ്രത്യക്ഷപ്പെട്ടു

.ഇടി കൂടുമെങ്കിലും പുള്ളി എന്‍റെ ഒരു നല്ല സുഹൃത്ത്‌ കൂടിയാണെട്ടോ    (അമ്മായി അച്ഛന്‍).ഞാന്‍ വാപ്പിചിയെ കാണിച്ചുകൊടുത്തു.ഓ !അത് ആറ്റക്കിളികളാ  കൂടിനടുത്ത് ചെന്നാല്‍ റ്റുങ്ങള് പിന്നെ വരാതാവും.

'ന്നാലും.. അതിന്‍റെ കരച്ചില്‍ കേട്ടില്ലേ'  നമുക്കിത്തിരി പഴം വെച്ച് കൊടുത്താലോ?. ഞാന്‍ കെഞ്ചി .

വെച്ചുകൊടുക്കാം കിളികള്‍ വന്നില്ലെകില്‍ പിന്നെ ന്‍റെ മെക്കിട്ടുകേറാന്‍ വന്നേക്കരുത് ..

ഞാന്‍ ഉറപ്പു  നല്‍കി വാപ്പിച്ചി പേടിക്കുന്ന പോലൊന്നും സംഭവിക്കില്ലെന്നു .ഉം ..ഒടുവില്‍ പുള്ളി വലിഞ്ഞു കേറി...ഒരു  കഷണം പഴവുമായി...

ഒരു കൈ ജനലില്‍ പിടിച്ചു മറു കൈയ്യില്‍  പഴംകൊണ്ട് നീട്ടിയപ്പോ,പാവം അവറ്റകള് കരുതിക്കാണും .ഒരു കഴുകന്‍ കൂടടക്കം റ്റുങ്ങളെ തിന്നാന്‍ പോവുകയാണെന്ന് ...

പിന്നെക്കാണുന്ന കാഴ്ച,... വാപ്പിച്ചീടെ  തലയ്ക്കു മീതെ കൂടി ശരം കണക്കെ ഒക്കേം പറന്നു പോകുന്നതാ..കൂട് ശൂന്യമായപ്പോളാ വാപ്പിച്ചിക്കു വെളിവുണ്ടായത്...അപ്പൊ തന്നെയാ  എനിക്ക് സങ്കടോം വന്നത്....

എനിക്ക് ആധിയായി ,...ഇവറ്റകള്‍ക്ക് പാടുണ്ടോ  ഇത്ര ദൂരം പറക്കാന്‍.ചിറകു മുളച്ചിരുന്നോ നന്നായി?ചെയ്തത് ദ്രോഹമായോ?ഇറ്റുങ്ങളുടെ  അമ്മയും അച്ഛനും വന്നാല്‍ സങ്കടപ്പെടില്ലേ?

സങ്കടം ദേഷ്യമായി മാറി .വാ പൊളിച്ചു നില്‍ക്കണ വാപ്പിചിയോടായി പിന്നെ....

'ഒന്ന് പതുക്കെ ഒക്കെ കൊടുക്കണ്ടേ  വാപ്പിച്ചീ '...ഇപ്പൊ എല്ലാം തീര്‍ന്നില്ലേ'....

.ദേ...,ഇത് തന്നെയാ ഞാന്‍ പറ്റൂല്ലാ ന്നാദ്യം പറഞ്ഞെ '.എനിക്കേ.. ഈ നേരം കൊണ്ട് നാല് വേണ്ടക്കുരു നടാരുന്നു..പിറുപിറുത്തു ചവിട്ടിത്തൂത്ത് പുള്ളി പോയി...

ഞാനോ  മാനം  നോക്കി നിന്ന് പ്രാര്‍ഥിച്ചു ....അവ തിരികെയെത്തണേ    എന്ന് ....

അപ്പൊ ദാ അശരീരി പോലൊരു കാര്യാന്വേഷണം. ന്‍റെ മോനാ....ന്നാലും ഞാന്‍ വളരെ സങ്കടത്തോടെ കാര്യം പറഞ്ഞൊപ്പിച്ചു...ഓഹോ,.....'അപ്പൊ ഉമ്മ കിളികളെയൊക്കെ ഓടിച്ചു അല്ലെ'...ഇനി വരില്ല.....

ദാണ്ടേ ഉപ്പായി മാപ്ല,.. അല്ലെട്ടോ ......നമ്മുടെ വാപ്പിച്ചി.. ഒപ്പം താങ്ങിക്കൊടുത്തു'കൊണ്ട് വരുന്നു ..മനുഷ്യര് കൈ വെച്ച കൂട്ടില്‍ അവറ്റകള്‍ വീണ്ടും എത്തില്ല'

ഉം..ഞാന്‍ ശെരി വെച്ചെന്ന മട്ടില്‍ പൊളിഞ്ഞു കിടക്കുന്ന കൂടിന്നരികിലെത്തി..എന്‍റെ ഭാവനയെ ഉരുക്കിയെടുത്തു ഞാനതൊരു മനോഹരമായൊരു കൂടാക്കി ...

കിളിയോഴിഞ്ഞിട്ട കൂട്ടിലേക്ക് നോക്കി ഞാനിരിപ്പായി..എനിക്ക് കരച്ചില്‍ വന്നു..
കുറെ ദിവസങ്ങള്‍ അങ്ങിനെ ശൂന്യമായ കൂടും, ശൂന്യമായ മനസുമായി കടന്നു പോയി..

ഒരു മാസം ...ഒരു മാസം കഴിഞ്ഞപ്പോ......വെള്ളയില്‍ ബ്രൌണ്‍   കുത്തുകളും.കറുത്ത കുഞ്ഞി കൊക്കും  ഉള്ള എന്‍റെ ആറ്റക്കിളികള്‍ അതാ ചാഞ്ഞു നില്‍ക്കുന്ന പേരക്കൊമ്പിലിരുന്നു  ശ്രിങ്കരിക്കുന്നു..സന്തോഷവും അത്ഭുതവും കൊണ്ടെന്‍റെ കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു!!

ഒരാളും ഇറയത്തേക്കു  വരരുതെന്ന് ഞാന്‍ വിലക്കി.കഷ്ട്ടപ്പെട്ടു കാവലിരുന്നു..... അവറ്റകളുടെ പേടി മാറ്റി..'പേടി മാറിയ സൂത്രമൊന്നു ഇവിടെ പറയുന്നില്ല കേട്ടോ'..

അങ്ങിനെ അമ്മക്കിളിയും അച്ഛന്‍ കിളിയും അതെ കൂട്ടില്‍ താമസമാക്കി. 3 തലമുറകള്‍ ഉണ്ടായി.

പുതിയ തലമുറ ആയപ്പോളെക്കും കൂടിന്‍റെ ഫാഷന്‍ പോയി,എന്നവര്‍ക്ക് തോന്നി ക്കാണും .പിന്നെ തൂണുകളുടെ മുകളിലുള്ള പ്ലാറ്റ് ഫോമില്‍ വിശാലമായി,.. ഗാര്‍ടെനും  നീന്തല്‍കുളവുമൊക്കെയുള്ള   അതിമനോഹരമായ കൂടുകള്‍ പണിതു അവര്‍ ...


ഒരേ ഒരു സങ്കടം മാത്രം ബാക്കി... ഇത്ര കഷ്ട്ടപ്പെട്ടു കാത്തിരുന്നിട്ടും കൂട്ടിരുന്നിട്ടും..എന്നെ വീടുതാമാസത്തിനു ക്ഷണിച്ചില്ല...വായിച്ച നിങ്ങള്‍ക്കു അതിലൊരു കുറ്റവും  തോന്നില്ല.

.ഉം .എന്നാലും അവയുടെ  കളിചിരികള്‍  കേട്ട്  എന്‍റെ മനസ് കുളിര്‍കൊണ്ടു.പുലരികള്‍ പുഞ്ചിരിച്ചു .ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു ..

(എപിക് ന്‍റെ കുസൃതി കൊണ്ടുള്ള അക്ഷരത്തെറ്റുകള്‍ ക്ഷമിക്കുമല്ലോ)

17 Response to "കാത്തിരിപ്പ്‌.."

  1. Unknown says:
    17 September 2011 at 03:17

    നല്ലരസം ഉണ്ട് കേട്ടോ!!.. ഒരു കുഞ്ഞുകുട്ടി കഥ പറയുന്നത് പോലെ തോന്നി.. ഇനിയും ഇതേപോലെ നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു..

  2. Unknown says:
    17 September 2011 at 03:18

    നല്ലരസം ഉണ്ട് കേട്ടോ!!.. ഒരു കുഞ്ഞുകുട്ടി കഥ പറയുന്നത് പോലെ തോന്നി.. ഇനിയും ഇതേപോലെ നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു..

  3. സങ്കൽ‌പ്പങ്ങൾ says:
    17 September 2011 at 03:31

    വായിച്ചു .
    ആശംസകള്‍....

  4. വാല്യക്കാരന്‍.. says:
    18 September 2011 at 08:13

    ആദ്യായിട്ടാ ഇവിടെ തെങ്ങയടിക്കാന്‍ അവസരം കിട്ടുന്നെ....
    )))))))O(((((((

    അനുഭവം നന്നായീണ്ട്..
    തുടരട്ടെ..

  5. bushra niruz says:
    18 September 2011 at 09:10

    നന്നിയുണ്ട് വാല്യക്കാരാ .നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഒരു കമന്റ്‌ വരണില്ലല്ലോന്നോര്‍ത്തു ഞാന്‍ സങ്കടപ്പെട്ടിരിക്കെരുന്നു.നന്ദി..

  6. Aadhi says:
    18 September 2011 at 09:37

    നന്നായിട്ടുണ്ട് ..വീണ്ടും പ്രതീക്ഷിക്കുന്നു

  7. ഷാജു അത്താണിക്കല്‍ says:
    18 September 2011 at 09:40

    ചെറിയ നല്ല ചിന്തകള്‍ കൊള്ളാം

  8. bushra niruz says:
    18 September 2011 at 10:40

    സ്നേഹത്തോടെ നന്ദി ആദി ..തുടര്‍ന്ന് ഞാനും പ്രതീക്ഷിക്കുന്നു ..

  9. bushra niruz says:
    18 September 2011 at 10:42

    വലിയ ചിന്തകരുടെ ഇടയില്‍,ഈ ചെറിയ ചിന്തകള്‍ക്ക് അഭിനന്ദനം നല്‍കിയതില്‍ സന്തോഷം ഷാജു..

  10. bushra niruz says:
    18 September 2011 at 18:07

    ഖാദര്‍,എവിടെയാണ് കമന്റ്സ് എന്ന് ഞാന്‍ കണ്ടില്ല . അതിവിടെ തന്നെ ആയിരുന്നോ?ദയവായി മറുപടി പ്രതീക്ഷിക്കുന്നു..

  11. Riyas Biyyam says:
    19 September 2011 at 04:40

    font size കുറച്ചു കൂടെ കൂട്ടാമായിരുന്നു.. anyway best wishes.. :)

  12. bushra niruz says:
    19 September 2011 at 08:49

    നന്ദി റിയാസ് ..അക്ഷരങ്ങളുടെ വലുപ്പം കുറച്ചു കൂടി കൂട്ടാം..

  13. ഫസലുൽ Fotoshopi says:
    22 September 2011 at 11:20

    കുഞ്ഞിക്കിളിയുടെ കഥ ഇന്നാണു വായിച്ചത്, നന്നായിട്ടുണ്ട് ട്ടാ,

  14. uNdaMPoRii says:
    29 September 2011 at 03:22

    കിളികൾക്ക് എങ്ങനെ പിരിയാൻ കഴിയും... അവ തിരിച്ച് വന്നുകൊണ്ടേ ഇരിക്കും

  15. bushra niruz says:
    4 October 2011 at 11:03

    @faslu....എത്തിയല്ലോ , വായിച്ചല്ലോ... അതിലേറെ സന്തോഷം !..

  16. bushra niruz says:
    4 October 2011 at 11:04

    പിരിയാന്‍ കഴിയാഞ്ഞത് എന്‍റെ ഭാഗ്യം ഉണ്ടുസേ..

  17. priya das says:
    24 November 2011 at 06:37

    NALLA വാപ്പിച്ചി.YUM MARUMOLUM .....NALLA ORU KATHA VAYICHA SUGHAM GOOD ONE NIRUZ

Post a Comment

Related Posts Plugin for WordPress, Blogger...