മൗനം

എന്‍റെ മൗനങ്ങള്‍
എന്‍റെ സങ്കടങ്ങളായിരുന്നു
എന്‍റെ മൗനങ്ങള്‍
എന്‍റെ കണ്ണുനീരായിരുന്നു
എന്‍റെ മൗനങ്ങള്‍
... എകാന്തതതയുടെ ഇരുളില്‍
പകല്‍ കാണാതെ പിടഞ്ഞു
മൗനങ്ങളെ ഹൃദയത്തില്‍ പൂട്ടിയിട്ടു
ഞാന്‍ ജീവിതത്തെ വെളിച്ചം കാണിച്ചു
ജീവിതം എന്നെ വഴി നടത്തവേ
മൗനത്തിന്‍റെ മൂല്യം ഞാനറിഞ്ഞു
എന്നിട്ടും മൗനിയാകാന്‍ കഴിഞ്ഞില്ല
എനിക്ക് ഞാനാകണം
എന്നെന്‍റെ മൗനം വിതുമ്പി..

2 Response to "മൗനം"

 1. Abdul Manaf N.M says:
  18 November 2011 at 10:52

  ഒരുപാട് സത്യങ്ങള്‍ മനസ്സില്‍ ദഹിക്കാതെ കിടക്കുമ്പോഴാണ് 'മൗനി' ജനിക്കുന്നത്... മൗനിയെ പോസ്റ്റ്മോര്‍ട്ടം ചെയ്തു കളിക്കാന്‍ വേറെ കുറെ പേരും...
  മനുലോകം കാണാന്‍ ക്ലിക്കൂ

 2. bushra niruz says:
  18 November 2011 at 21:46

  manu lokathekku varunnundu.avide poonilaavum,punjirikkunna nakshathrangalumundo?

Post a Comment

Related Posts Plugin for WordPress, Blogger...