വോട്ട്..

തോടു കീറിത്തരാം
നാട്ടു   വഴികളില്‍
ടാറു പതിപ്പിക്കാം
വയസ്സന്‍ പോസ്റ്റുകള്‍
എണ്ണിയെടുത്തതിന്‍
മങ്ങിയ വെട്ടം മാറ്റിത്തരാം
ഇമ്മട്ടിലെണ്ണിയാലൊടുങ്ങാത്ത
വാഗ്ദാനങ്ങള്‍ നോട്ടിസിലാക്കി
ജനങ്ങളുടെ കണ്ണിലുണ്ണിയായ് ശങ്കരന്‍

ഓരോ വോട്ടും വിലപ്പെട്ട വോട്ട്
ഓരോ വോട്ടും ശങ്കരന്..
നാട്ടുകാരെ ചാക്കിലാക്കി
വോട്ടുകളെല്ലാംകൈക്കലാക്കി
ശങ്കരന്‍ വന്നു കൈകൂപ്പി
തുറന്ന ജീപ്പില്‍ നിവര്‍ന്നു നിന്നു
ഇടതും,വലതും,മുന്നോട്ടും
പിടലിതിരിച്ചു വങ്കരന്‍

നാടുഭരണം തുടങ്ങീട്ടും
ശങ്കരന്‍ കൊഴുത്തു വന്നിട്ടും
നാടൊന്നിളകി
ജനരോഷം  പിറ് പിറുത്തു
ശങ്കരനൊരു "തെണ്ടി" യായിരുന്നേ

കൂട്ടത്തിലെ കേമന്‍ ഉറക്കെ പറഞ്ഞു
ശങ്കരനൊരു "തെണ്ടി" യായി

ഇനിയും വരും  ശങ്കരന്മാര്‍
ഓരോ വോട്ടും തെണ്ടി..
നാട് ഭരിച്ചു മുടിപ്പിക്കാന്‍ ..


5 Response to "വോട്ട്.."

  1. dilshad raihan says:
    24 September 2011 at 15:43

    salaam wa alikkum

    samakaalika kavitha

    ashamsakal

  2. deeps says:
    24 September 2011 at 23:53

    Apt one..
    Though it s no election time, it s relevant always because the promises politicians make never get fulfilled but only their pockets get filled…
    Nice poem Bushra

  3. കൊമ്പന്‍ says:
    25 September 2011 at 03:37

    കൊമ്പന്‍ ആദ്യായിട്ടാ ഇവിടെ ആക്ഷേപ ഹാസ്യം കൊള്ളാം നന്നായിട്ടുണ്ട്

  4. bushra niruz says:
    26 September 2011 at 19:21

    dilshad,deeps,komban........................നന്ദി..അഭിപ്രായങ്ങള്‍..സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു..ഈ സമയം ഇതെഴുതാന്‍ പ്രേരകം വേറൊന്നുമല്ലെട്ടോ ...ഞങ്ങളുടെ നാട്ടിലെ ഒരു പുള്ളിയെ വിജയിപ്പിക്കാന്‍ ഞങ്ങള്‍ നാട്ടുകാര്‍ ഒരുപാട് പരിശ്രമിച്ചു...വാഗ്ദാനങ്ങള്‍ ഏവര്‍ക്കും ഒരുപോലെ ഉപകരിക്കുമല്ലോ എന്ന് തന്നെ ഓര്‍ത്തായിരുന്നു...അവസാനം ഇത്ര നാളുകള്‍ പിന്നിട്ടിട്ടും..ഈ നാട്ടുപാത യുടെ ഒരു ശാഖ ഇന്നും ഇരുളടഞ്ഞു കിടക്കുന്നു...ഓരം ചേര്‍ന്നൊരു സര്‍പ്പക്കാവും.കൂടെ .കാടുകയറിയ ഈ പാതയിലൂടെ കുട്ടികള്‍ ട്യുഷനും കഴിഞ്ഞോടുമ്പോള്‍ 8 മണികഴിഞ്ഞിരിക്കും...ഇന്നലെയായിരുന്നു കണ്ണന്റെ അമ്മ അത് സങ്കടത്തോടെ പറഞ്ഞതും..അതോടെ ചെറിയൊരു സങ്കടത്തോടെ പിറന്ന വരികളാണ്..പക്ഷെ കീശ വീര്‍പ്പിക്കാന്‍ മാത്രം രൂപാന്തരപ്പെടുന്ന ഇവരെ നമുക്ക് മാറ്റാനാവുമോ?

  5. uNdaMPoRii says:
    29 September 2011 at 03:18

    തെണ്ടീടെ മോൻ ശങ്കരൻ!... നൈസ് വൺ! കണ്ണീരും കയ്യും വിട്ട് കവയത്രി ഒന്ന് തല ഉയർത്തിയപ്പോൾ!

Post a Comment

Related Posts Plugin for WordPress, Blogger...