കൂട്ടുകാരി നിനക്കായ്-3

നീ വരുവോളം
...............................
ഏതാണ്ട് തുല്യ ദുഖിതരായിരുന്നു ഞാനും സബിയും...സന്തോഷങ്ങളും അവയുടെ വരവും പോക്കും , 'നമുക്കൊരുപോലെയണല്ലോ  സബീ'  എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍,എന്‍റെ ചോദ്യത്തിനവളുടെ മറുപടി,'എന്‍റെ ഇരട്ടസഹോദരിയാണ്' 'നീ ' എന്നായിരുന്നു.  ഞാന്‍ ചിരിച്ചു കൂടെ  അവളും...

വിദ്യാലയത്തിന്‍റെ ആദ്യകാല  ഓര്‍മ്മകള്‍ ഞാന്‍ ചികഞ്ഞെടുക്കുമ്പോള്‍  എനിക്ക് ചിരിയും  സങ്കടവും  വരും .

"ദൈവമേ" ഇതാരാ കുട്ടീടെ...? ടീച്ചറിന്റെ  ബലം പിടിച്ചുള്ള ചോദ്യം,
 'അനിയത്തി'.
ആട്ടെ.. ചേച്ചി ഏതു ക്ലാസ്സില്‍ ആണ് പഠിക്കുന്നെ....?
 'ആറില്‍' ‍...ഇത്തയുടെ കഷ്ട്ടപ്പെട്ട മറുപടി .കൂട്ടത്തില്‍ എന്നെ ദഹിപ്പിക്കുന്നപോലൊരു നോട്ടവും..
 "ടീച്ചര്‍" ,      ഈ കുട്ടിയെ എന്തിനാ ഇങ്ങോട്ട് വിടുന്നെ..?
ഇങ്ങോട്ട്  തള്ളിയിട്ടു പോകുമ്പോള്‍ ..ആ നിമഷം മുതല്‍
,.. കുട്ടി നിലത്തു കിടന്നുരുളും. എന്‍റെ ടസ്ക്കിനു  ചുറ്റും ഉരുണ്ടുകിടന്നാ പിന്നെ കരയാ..., 'ഒരടി എങ്ങാനും കൊടുത്താല്‍'  കുട്ടി പിന്നെ വഷളായി..എന്‍റെ സാരിക്ക് പിടിച്ചു വലിച്ചു കരയും ..

ഇങ്ങനെ തന്നെയാണോ വീട്ടിലും...?
ടീച്ചര്‍ ദേഷ്യത്തിന്റെ ചരടൊന്നു മുറുക്കി ..

"അല്ല"......
പാവം ഇത്തയുടെ സഹനം കരയുമെന്നായി..
ഇത്രേം കാലം ഞാന്‍ പഠിപ്പിച്ചിട്ടു..ഇത് പോലോരെണ്ണത്തിനെ     ഞാന്‍ കണ്ടിട്ടേയില്ല..ടീച്ചര്‍ തുടര്‍ന്നു.
ഇത്തയുടെ ദേഷ്യം എന്‍റെ ചെവിയില്‍ മൃദംഗം വായിച്ചു..കൂടെ ചന്തിക്ക് ഒരു നുള്ളും.

"ഹോ' നല്ല വേദന ..പതിവുകള്‍ ഇങ്ങിനെ തുടര്‍ന്നു..

ഒരിക്കല്‍ സ്കൂള്‍ ബസ്സില്‍ വെച്ച് സുന്ദരിയായൊരു ലേഖ കുട്ടി..എന്നോട് പറഞ്ഞു..
"കുട്ടി ഈ വര്ഷം തോല്‍ക്കും"
"അടുത്ത വര്‍ഷം ഞങ്ങള്‍ രണ്ടില്‍" ..താന്‍ വീണ്ടും ഒന്നില്‍..
കൂടെ ഇരുന്ന മാക്കാച്ചി കുട്ടികള്‍ പല്ലിളിച്ചു ചിരിച്ചു..എന്‍റെ ഉള്ളില്‍ അപ്പൊ ഉണ്ടായ വികാരം ഇന്നും ഞാന്‍ ഓര്‍ക്കുന്നു..ദേഷ്യമല്ല..ഒരു തരം സങ്കടം.

അന്ന് മുതല്‍ ഞാന്‍ വിദ്യയിലും ,കലയിലുമൊക്കെ ഇത്താത്ത കുട്ടികളെ വെട്ടിച്ചു..എന്നാല്‍..
'വീട്ടിലെ സ്നേഹം കൊതിച്ചിട്ട് കാര്യമില്ലാത്തതുപോലെ' ..ആരും അത്   കാണാനുണ്ടായില്ല   ‍..?

പക്ഷെ  അധ്യാപകരും ,കുട്ടികളും ,..തോളില്‍  തട്ടിയും ..ചിരിച്ചു കൊണ്ട് കയ്യില്‍ പിടിച്ചു പ്രോത്സാഹനം തുടര്‍ന്നു..
അതോടൊപ്പം 'മനസ്സിലെ  മോഹങ്ങളുടെ പുഴയില്‍ ആനന്ദത്തിന്‍ നീരൊഴുക്ക്'..എന്തൊരു കുളിര്‍മ്മയായിരുന്നു അന്നൊക്കെ എനിക്കത് നല്‍കിയിരുന്നത്..

'എന്‍റെ 'രണ്ടാം തരം', അതെന്നെ എന്‍റെ മനസ്സിന്റെ ഒരു ചില്ലപ്പുറത്തിരുന്നു   "കോക്രി"   കാട്ടി ഇടക്കൊക്കെ.

ഇത്രേം പ്രായം ആയിട്ടും എനിക്ക് ശുണ്ടിയും ,സങ്കടവും,എന്തെങ്കിലുമെടുത്തു   ആ ചില്ലക്കോരേറു    കൊടുക്കാനും തോന്നും അപ്പോഴൊക്കെയും .

ഒന്നാം തരത്തില്‍ രണ്ടാമതിരുന്നു പഠിച്ചപ്പോള്‍ ഞാന്‍ നല്ല കുട്ടിയായി.എന്നത് പറയേണ്ടതില്ലല്ലോ.

അതിനെന്നെ തുണച്ച
 ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്..

ലേഖകുട്ടിയുടെ വാകുകളെയും ഞാന്‍ സ്നേഹത്തോടെ ഓര്‍ത്തുപോകും പലപ്പോളും ..

രണ്ടാം തരം കാലെടുത്തു വെക്കാന്‍ ഉത്സാഹത്തോടെ നിന്നപ്പോഴാണ്..എന്‍റെ "ഉമ്മാമ്മയുടെ വരവ്"
ഉപ്പാപ്പയുടെ പെട്ടെന്നുള്ള മരണം ആകെ തളര്‍തിയിട്ടും,'ഉമ്മാമ്മ ' കൈ നിറയെ പലഹാരങ്ങളും,
പിന്നെ കുപ്പി വള, മുത്തുമാല ..,ആവണക്കെണ്ണയില്‍  ശീലമുക്കി ചട്ടിക്കരിയാക്കി  എടുക്കുന്ന നല്ല ഒന്നാന്തരം നാടന്‍ കണ്മഷിയും ഒക്കെ ആയി ഏറണാകുളത്തു   നിന്നും 'മുന്നാറ്റിലേക്ക്'   വന്നു .ക്ഷീണമകറ്റാന്‍   പാവത്തിന് സമയം കൊടുക്കാതെ കുട്ടിപട്ടാളം ഉമ്മാമ്മക്ക് ചുറ്റും നിരന്നു.

എന്നാലും  ഒരു അധ്യാപികയും കൂടിയായിരുന്ന ഉമ്മാമ്മ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.സ്നേഹത്തോടെ ഉമ്മാമ്മ ഞങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ക്ക്    നിഷ്കളങ്കമായി മറുപടിതന്നു..പട്ടണ വിശേഷങ്ങള്‍ കേട്ട് ഞങ്ങള്‍ ഉമ്മാമ്മയുടെ അടുതിരിക്കുമ്പോ ഉമ്മാമ്മയെന്നെ എടുത്തു മടിയില്‍ വെച്ചു. സ്നേഹത്തോടെ തലോടി..എനിക്ക് സ്നേഹം തന്നത് ഉമ്മാമ്മയാണെന്നും ,അണിയാന്‍ പുത്തനുടുപ്പുകള്‍ വാങ്ങിത്തരികയും,സിനിമക്കും പര്‍ക്കിലുമൊക്കെ കണ്ടു പോകുകയും,ചെയ്യുന്ന സ്നേഹമയി രൂപം എന്നില്‍ ഉമ്മാമ്മയാണെന്നും   പില്‍ക്കാലത്ത്‌ ഞാന്‍ എന്‍റെ വീട്ടന്ഗങ്ങളുടെ മുന്നാകെ  തുറന്ന ഒരു ഹൃദയത്തോടെ,ഒഴുകുന്ന കണ്ണീര്‍ തുടച്ചു എണ്ണിയെണ്ണി പ്പറഞ്ഞു...അതിന്റെ പരിണിത ഫലം എനിക്ക് അവരില്‍ നിന്ന്   ചില പരിഗണനകളൊക്കെ തന്നു കൊണ്ടിരുന്നു.

ഉമ്മചിയോടു ,ഉമ്മാമ്മ പറഞ്ഞു..

എടീ ,നിന്റെ ഇളയവളെ എന്‍റെ കൂടെ അയക്കണം ..ഈ വര്‍ഷം അവള്‍ അവിടെ പഠിക്കട്ടെ..
'ഈ അവസ്ഥയില്‍ എനിക്കൊരു ആശ്വാസത്തിന്'..സ്കൂളില്‍ പൊയ് തിരികെ വരുമ്പോ.ഇച്ചിരി വെള്ളമോ,മരുന്നോ ഒക്കെ എടുത്തു തരാന്‍ അടുതുണ്ടാകുമല്ലോ..

എല്ലാം കേട്ട് അടുത്ത് നില്‍ക്കുമ്പോള്‍.സങ്കടം കൊണ്ടെന്റെ നെഞ്ചില്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടായി.എനിക്കെന്റെ ഉമ്മച്ചിയും സഹോദരങ്ങളെയും പിരിഞ്ഞു നില്‍ക്കുന്നത് ആലോചിക്കാന്‍ പോലും വയ്യായിരുന്നു..

എന്‍റെ സങ്കടം കണ്ടു .ഉമ്മാമ്മക്ക് സംശയം ഇവള്‍ വരില്ലേ എന്ന്..ഉടനെ,ഇത്തക്കുട്ടികള്‍ ഓടിവന്നു.

ടീ," പാവം ഉമ്മാമ്മ നീ പോ കൂടെ".

"അയ്യെടാ ഈ പറയുന്നോര്‍ക്കങ്ങു പോയാല്‍ പോരെ"..മനസ്സില്‍ കിടന്നുരുണ്ടാതല്ലാതെ പുറത്തു വന്നില്ല ഒന്നും അന്നേരം..

ഉരുളന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍     കൂടെ, കുളു കുളാ ന്നോഴുകുന്ന വെള്ളത്തില്‍ കയ്യിട്ടു
വെള്ളാരം കല്ലുകള്‍  പെറുക്കിയെടുത്തു മടിയില്‍ പെറുക്കികൂട്ടുമ്പോ,സബി ചോദിച്ചു..

ഞാനും വരട്ടെ നിന്റെ കൂടെ...?സബിയെ പിരിയുന്നത് എനിക്കപ്പോള്‍ എന്തോ. വലുതായി തോന്നിയില്ല
"ഉമ്മച്ചിയെ കാണാതെ" എങ്ങിനെ ?..എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.ആറ്റിലെ വെള്ളത്തിലൂടോലിച്ചു  പോയി..

എന്താ ..നീ മിണ്ടാതെ..? അവള്‍ ചോദിച്ചു.

അതിനു നിന്റെ അമ്മ ,അപ്പ സമ്മതിക്കുമോ?ഞാന്‍ ചോദിച്ചു.
 അവള്‍ എന്നെ സങ്കടത്തോടെ നോക്കി നിന്നു..അവളുടെ മടിയില്‍ നിന്നു വെള്ളാരം കല്ലുകള്‍ ..ഉരുണ്ടു ആറ്റിലേക്ക് തെറിച്ചു വീണു.മുഖത്തേക്ക്   തെറിച്ച വെള്ളം അവള്‍ കൈകൊണ്ടു തുടച്ചു എന്‍റെ അരികിലേക്ക് വന്നു .


അപ്പൊ ഒരു വര്‍ഷം കഴിഞ്ഞാ നീ വരണേ?  അവളുടെ സങ്കടം കണ്ണുകളില്‍ നിറഞ്ഞു..

"ഉം "..ഒരു ഉറപ്പോടെ ഞാന്‍  മൂളി

അപ്പൊ ,.അപ്പൊ ഈ പാറപ്പുറത്തിനിയെന്നും     ഉച്ചക്ക് ഞാന്‍ ഒറ്റക്കിരുന്നു ചോറുണ്ണണം   അല്ലെ..?അവള്‍ ചോദിച്ചു
വേണ്ട .. നീ ഉണ്ണുമ്പോ നിനക്കൊപ്പം  ഞാനും ഉണ്ടാവും ഇവിടെ.
"അതെങ്ങിനെ"?

അതങ്ങിനെയാ..

ഇങ്ങനെയുള്ള എന്‍റെ സംസാരത്തിനെ സബിയോഴിചെല്ലാവരും "പ്രാന്ത്"എന്നാണു വിളിച്ചിരുന്നത്‌..

നൂറു കൂട്ടം ചോദ്യങ്ങളും കിട്ടാത്ത ഉത്തരങ്ങളുമായി നില്‍ക്കുമ്പോ..വീട്ടിലേക്കു പോകാന്‍ സ്കൂള്‍ ബസ്‌ തയ്യാറെടുത്തു തുടങ്ങി...ഞാനും സബിയും ബസ്സിനടുതെക്കോടി..(തുടരും )

11 Response to "കൂട്ടുകാരി നിനക്കായ്-3"

 1. പഞ്ചാരകുട്ടന്‍ -malarvadiclub says:
  2 October 2011 at 02:34

  ഈ കോക്രി ശരിക്കും പ്രാന്ത് തന്നെ അല്ലെ
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

 2. ബൈജുവചനം says:
  2 October 2011 at 02:55

  ;))

 3. bushra niruz says:
  2 October 2011 at 04:03

  ഉവ്വോ അപ്പൊ പഞാരക്കുട്ടനും
  പ്രാന്തായീ ഇല്ല്യേ?..അല്ല ഞാന്‍ പ്രാന്താക്കി ഇല്ല്യേ?...സ്നേഹത്തോടെ നന്ദി..

 4. bushra niruz says:
  2 October 2011 at 04:04

  baiju .....:)

 5. uNdaMPoRii says:
  2 October 2011 at 05:21

  കൂട്ടുകാരിമാരുടെ സഞ്ചാരം വായിച്ചിരിക്കാൻ നല്ല രസം.. വായിച്ച് വരികളിൽ നിന്ന് മുന്നോട്ട് പോകുന്തോറും പിന്നിലെന്തോ ഉപേക്ഷിച്ച് പോകും പോലെ ഒരു ഫീ‍ലിങ്ങ്!

 6. bushra niruz says:
  2 October 2011 at 05:57

  @ഉണ്ടംപൊരി -സന്തോഷം...
  ഒരുപാട് സ്നേഹത്തോടെ...
  വായനയില്‍ ഇനിയും പങ്കാളിയാവുമെന്നു കരുതട്ടെ..

 7. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ says:
  3 October 2011 at 01:06

  നല്ല വായനാനുഭവം സമ്മാനിച്ചു.. എല്ലാം നഷ്ടങ്ങളെ കുറിച്ചാണല്ലോ !

 8. Abdul Manaf N.M says:
  3 October 2011 at 03:25
  This comment has been removed by the author.
 9. Abdul Manaf N.M says:
  3 October 2011 at 03:27

  എന്താണെന്ന് അറിയില്ലെങ്കിലും എന്തൊക്കെയോ ഓര്‍മപ്പെടുത്തുന്നു... കലാലയ ജീവിതം അവസാനിക്കാറായ എന്നെപ്പോലുള്ളവര്‍ക്ക് മാത്രമാണോ ആ ഫീലിംഗ് എന്ന് എനിക്കറിഞ്ഞൂടാ.. ഏതായാലും ഭാവുകങ്ങള്‍...ആലുവാ വാസി ആണെന്ന് അറിഞ്ഞതില്‍ പിന്നെയും സന്തോഷം...
  www.manulokam.blogspot.com

 10. bushra niruz says:
  4 October 2011 at 10:51

  ബഷീര്‍........ജീവിതത്തിനു മുന്നില്‍ നിരത്തി വെക്കുമ്പോള്‍,നഷ്ട്ടങ്ങള്‍ നിന്ന് വിലപിക്കുന്നതുകൊണ്ടാവാം .........നന്ദിയോടെ

 11. bushra niruz says:
  4 October 2011 at 10:53

  മനാഫ്...........ഇഷ്ട്ടായി എന്നറിഞ്ഞതില്‍ എനിക്കും ഒരുപാട് സന്തോഷം! സ്നേഹത്തോടെ...

Post a Comment

Related Posts Plugin for WordPress, Blogger...